കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. താമസ, തൊഴിൽ, ഗതാഗത നിയമങ്ങൾ ലംഘനങ്ങൾ എന്നിവക്കെതിരെ കർശന പരിശോധനകളാണ് അധികൃതർ നടത്തിവരുന്നത്.
വിവിധ പ്രദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ പരിശോധനയിൽ 30 പ്രവാസികൾ പിടിയിലായി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് നിരവധി പേർക്കെതിരെ നടപടിയെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 13 കൗമാരക്കാരെ ജുവനൈൽ ഡിപ്പാർട്മെന്റിലേക്ക് റഫർ ചെയ്തു. 10 വാഹനങ്ങൾ പിടിച്ചെടുക്കുകയും 56 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഏഴുപേരെ അറസ്റ്റ് ചെയ്തു. മറ്റു വിവിധ കേസുകളിലായി 10 പേർക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.