കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനം നടത്തിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാവില്ല. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്കാന് എല്ലാവര്ക്കും സാധിക്കുമെങ്കിലും ഗതാഗത നിയമലംഘനത്തിന് പിഴ കുടിശ്ശികയുള്ളവർക്ക് കിയോസ്ക്കിൽനിന്ന് ലൈസൻസ് പ്രിൻറ് എടുക്കാൻ സാധിക്കുന്നില്ല. ഗതാഗത വകുപ്പ് ഓഫിസുമായി ബന്ധപ്പെടാനാണ് ഇത്തരക്കാർക്ക് ലഭിച്ച നിർദേശം. മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഓണ്‍ലൈന്‍ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യം ജനറല്‍ ട്രാഫിക് ഡിപ്പാർട്മെൻറ് ഈയിടെ പുനരാരംഭിച്ചിരുന്നു. പ്രധാന ഷോപ്പിങ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപിച്ച ലൈസന്‍സ് പ്രിന്റിങ് കിയോസ്ക്കുകള്‍ വഴിയാണ് ഓണ്‍ലൈനായി പുതുക്കിയ ലൈസന്‍സുകള്‍ പ്രിന്റ് എടുക്കേണ്ടത്. കഴിഞ്ഞ ദിവസം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിശ്ചിത ഫീസ് അടച്ചവര്‍ക്ക് ലൈസന്‍സ് പ്രിന്റ് എടുക്കാനുള്ള കിയോസ്ക്കുകളും നിര്‍ദേശിച്ചെങ്കിലും അവിടെ എത്തിയപ്പോള്‍ പ്രിന്റ് എടുക്കാന്‍ സാധിച്ചിരുന്നില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗതാഗത നിയമലംഘനം വരുത്തിയതായി വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.