കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് പുതിയ തൊഴിൽ വിസയിലോ, ഫാമിലി വിസയിലോ കുവൈത്തിലേക്ക് പോകുന്ന പ്രവാസികളുടെ പി.സി.സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) വെരിഫിക്കേഷൻ സെപ്റ്റംബർ മുതൽ ഓൺലൈനായി അംഗീകരിക്കപ്പെടുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് 'അൽ-അൻബ' അറബിക് പത്രം റിപ്പോർട്ട് ചെയ്തു. ആദ്യം ഇന്ത്യയിലെ കുവൈത്ത് എംബസിയിൽ പി.സി.സി വെരിഫിക്കേഷൻ നടത്തുകയും എംബസി പരിശോധനക്കു ശേഷം അത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയക്കുകയുമാണ് ചെയ്യുക. ഇത് ആദ്യം ഇന്ത്യൻ പ്രവാസികൾക്കിടയിൽ നടപ്പിലാക്കി പിന്നീട് മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ കാര്യത്തിലും വ്യാപിപ്പിക്കുമെന്നാണ് വിവരം.
അടുത്തിടെ ഇന്ത്യയിൽ നിന്നെത്തിയ ചിലരുടെ പക്കൽ നിന്ന് വിമാനത്താവളത്തിലെ പരിശോധനയിൽ വ്യാജ പി.സി.സി രേഖകൾ പിടികൂടിയിരുന്നു. ഓൺലൈൻ വെരിഫിക്കേഷൻ നടപ്പാക്കുന്നതോടെ ഇത്തരത്തിലുള്ള ക്രമേക്കേടുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.