കുവൈത്ത് സിറ്റി: 60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം വൈകാതെ നീക്കും. 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട് മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണത്തിന് നിയമപരമായി നിലനിൽപ്പില്ലെന്ന ഫത്വ നിയമ നിർമാണ സമിതിയുടെ പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിൽ തീരുമാനം റദ്ദാക്കാനാണ് നീക്കം. മൂന്നുദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും എന്നാണ് അറിയുന്നത്.
അടുത്ത ദിവസം മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് പ്രത്യേക യോഗം ചേരുന്നുണ്ട്. നയപരമായ തീരുമാനം എടുക്കാൻ മാൻപവർ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനിർമാണ സമിതി മാൻപവർ അതോറിറ്റിയുടെ തീരുമാനം നിരാകരിച്ചത്. ഇതുസംബന്ധിച്ച െഗസറ്റ് വിജ്ഞാപനം വരുന്നതുവരെ നിലവിലെ നിരോധനം നിലനിൽക്കുമെന്ന് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തീരുമാനം പിൻവലിക്കുകയാണെങ്കിൽ 60 വയസ്സ് കഴിഞ്ഞതിെൻറ പേരിൽ നാട്ടിലേക്ക് തിരികെ പോയ വിദേശികൾക്ക് പുതിയ വിസയില്‍ വരുന്നതിന് തടസ്സമുണ്ടാകില്ലെന്നു നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
താൽക്കാലിക ഇഖാമയിൽ രാജ്യത്തു തുടരുന്നവർക്കും ഫത്വ ബോർഡിെൻറ ഇടപെടൽ ഗുണം ചെയ്യും. ജനുവരിയിൽ തീരുമാനം പ്രാബല്യത്തിൽ വന്നശേഷം നിരവധി വിദേശികൾ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.