കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല സമിതി മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മേഖല പ്രസിഡൻറ് എൽ.വി. നയീം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഫ്ത്താബ് ആലം പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സാജിദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ വകുപ്പു കൺവീനർമാർ തങ്ങളുടെ വകുപ്പുകൾ അവലോകനം നടത്തി.
സാമൂഹിക വിഭാഗം കൺവീനർ അബ്ദുൽ വാഹിദ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിജിയെ വിസ്മൃതിയിലേക്ക് തള്ളാൻ ഫാഷിസ്റ്റ് ഭരണകൂടവും അനുയായികളും തക്കംപാർത്തിരിക്കുന്ന ഇക്കാലത്ത് അദ്ദേഹത്തിെൻറ രക്തസാക്ഷിത്വ ദിനാചരണത്തിന് മുെമ്പന്നത്തെക്കാളും പ്രാധാന്യമുണ്ടെന്നും രാഷ്ട്രപിതാവിനെ വധിച്ചവരും അതിനെ പിന്തുണക്കുന്നവരും രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.