കുവൈത്ത് സിറ്റി: വെൽെഫയർ കേരള കുവൈത്ത്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റികൾ സംയുക്തമായി 'സ്ഥാനാർഥികളോടൊപ്പം' എന്ന പേരിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.വെൽഫെയർ പാർട്ടിയുടെ കോഴിക്കോട് ജില്ലയിലെ സ്ഥാനാർഥികളായ ഇ.പി. അൻവർ സാദത്ത് (കുന്ദമംഗലം), എൻ.കെ. ചന്ദ്രിക (ബാലുശ്ശേരി), താഹിർ മോക്കണ്ടി (എലത്തൂർ) എന്നിവർ പെങ്കടുത്തു.
വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. മുഖ്യധാര കക്ഷികളുടെ ജനവഞ്ചന തുറന്നുകാട്ടി വെൽഫെയർ പാർട്ടി കേരളത്തിൽ ജനകീയ പ്രതിപക്ഷമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശക്തി പകരുന്ന നിലപാട് തെരഞ്ഞെടുപ്പിൽ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
യൂസുഫ് സകരിയ്യ സ്വാഗതം പറഞ്ഞു. ലായിക് അഹ്മദ് അധ്യക്ഷത വഹിച്ചു.സാമൂഹിക നീതിയുടെ അട്ടിമറിയാണ് സാമ്പത്തിക സംവരണത്തിലൂടെ സർക്കാർ നടത്തിയതെന്നും പിന്നാക്ക ജനവിഭാഗങ്ങൾ ഇതിന് തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അബ്ബാസ് മലയിൽ, സഫീർ നരിക്കുനി എന്നിവർ സംസാരിച്ചു. ഫൈസൽ നന്ദി പറഞ്ഞു. റസീന മുഹ്യുദ്ദീൻ, അഷ്കർ മാളിയേക്കൽ, നൗഫൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.