കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികത്തിെൻറയും ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികത്തിെൻറയും പശ്ചാത്തലത്തിൽ വെൽഫെയർ കേരള കുവൈത്ത് - അബ്ബാസിയ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജാബിരിയ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു. ജാബിരിയ ബ്ലഡ് ബാങ്ക് മേധാവി അഹ്മദ് സഈഖ് ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശിഫ അൽജസീറ ഗ്രൂപ് മാനേജർ അബ്ദുൽ അസീസ്, വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറിമാരായ റഫീഖ് ബാബു, ഗിരീഷ് വയനാട്, വൈസ് പ്രസിഡൻറ് റസീന മുഹിയുദ്ദീൻ, ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി, ടീം വെൽഫെയർ ക്യാപ്റ്റൻ ഷംസീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അബ്ബാസിയ മേഖല പ്രസിഡൻറ് എം.എം. നൗഫൽ, മേഖല ടീം വെൽഫെയർ ക്യാപ്റ്റൻ റഷീദ്ഖാൻ, സെക്രട്ടറി സമീർ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.