കുവൈറ്റ് സിറ്റി: കുവൈറ്റ് എയര്‍വേസ് ജര്‍മനിയിലെ മ്യൂണിക്കിലേക്ക് സര്‍വിസ് ആരംഭിച്ചു. ശനിയാഴ്ചയാണ് ആദ്യ സര്‍വിസ് ഷെഡ്യൂള്‍ ചെയ്തത്. ആഴ്ചയില്‍ രണ്ട് (വ്യാഴവും ശനിയും) സര്‍വിസുകളാണ് നടത്തുന്നത്.
12 രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് വിമാന സർവിസിന് അനുമതി നൽകിയ മന്ത്രിസഭ തീരുമാനത്തിെൻറ ചുവടുപിടിച്ചാണ് വിവിധ കേന്ദ്രങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിച്ചുവരുന്നത്. കുവൈത്തിൽനിന്ന് വേനലിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിയാഘോഷത്തിന് സ്വദേശികൾ പോകാറുണ്ട്.
വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് ഇവർക്ക് സന്തോഷകരമാണ്. അതേസമയം, വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ആഗസ്റ്റ് ഒന്നിനു മുമ്പ് അവർക്ക് പ്രയോജനപ്പെടുത്താൻ കഴിയില്ല. കുവൈത്തിൽനിന്ന് പോകാമെങ്കിലും തിരിച്ചുവരാൻ കഴിയാത്തതാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.