കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിത ദിനാഘോഷ ഭാഗമായി മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ വനിത വിഭാഗമായ എയ്ഞ്ചൽസ് വിങ്ങും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇ.സി എക്സ്ചേഞ്ച്, ബദർ അൽസമ മെഡിക്കൽ സെൻറർ എന്നിവയുടെ സഹകരണത്തോടെ ശനിയാഴ്ച വൈകീട്ട് മൂന്നുമുതൽ ഏഴുവരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലായിരുന്നു ക്യാമ്പ്.
രക്തദാനത്തെക്കുറിച്ച് സ്ത്രീകളുടെ ഇടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ നീക്കി അവരെ ബോധവത്കരിക്കാനുള്ള തുടക്കമാണിതെന്നും 20ൽപരം സ്ത്രീകൾ ഉൾപ്പെടെ അമ്പതിലേറെ പേർ രക്തം നൽകിയെന്നും ഭാരവാഹികൾ അറിയിച്ചു. ഡോ. ജസ്‌ല റിയാസ് ഉദ്ഘാടനം നിർവഹിച്ചു. എം.എം.എം.ഇ അഡ്മിൻ അമീറ ഹവാസ്, അമ്പിളി രാഗേഷ്, എയ്ഞ്ചൽസ് ഭാരവാഹികളായ യമുന രഘുബാൽ, ലേഖ ശ്യാം എന്നിവർ സംസാരിച്ചു. ലിനി ജോയി സ്വാഗതവും സഫിയ നന്ദിയും പറഞ്ഞു. ബി.ഡി.കെ പ്രവർത്തകരായ യമുന രഘുബാൽ, ലിനി ജോയി, സോഫി രാജൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കുവൈത്തിൽ രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായിവരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588, 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.