വനിത ദിനം: രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിത ദിനാഘോഷ ഭാഗമായി മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ വനിത വിഭാഗമായ എയ്ഞ്ചൽസ് വിങ്ങും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇ.സി എക്സ്ചേഞ്ച്, ബദർ അൽസമ മെഡിക്കൽ സെൻറർ എന്നിവയുടെ സഹകരണത്തോടെ ശനിയാഴ്ച വൈകീട്ട് മൂന്നുമുതൽ ഏഴുവരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലായിരുന്നു ക്യാമ്പ്.
രക്തദാനത്തെക്കുറിച്ച് സ്ത്രീകളുടെ ഇടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ നീക്കി അവരെ ബോധവത്കരിക്കാനുള്ള തുടക്കമാണിതെന്നും 20ൽപരം സ്ത്രീകൾ ഉൾപ്പെടെ അമ്പതിലേറെ പേർ രക്തം നൽകിയെന്നും ഭാരവാഹികൾ അറിയിച്ചു. ഡോ. ജസ്‌ല റിയാസ് ഉദ്ഘാടനം നിർവഹിച്ചു. എം.എം.എം.ഇ അഡ്മിൻ അമീറ ഹവാസ്, അമ്പിളി രാഗേഷ്, എയ്ഞ്ചൽസ് ഭാരവാഹികളായ യമുന രഘുബാൽ, ലേഖ ശ്യാം എന്നിവർ സംസാരിച്ചു. ലിനി ജോയി സ്വാഗതവും സഫിയ നന്ദിയും പറഞ്ഞു. ബി.ഡി.കെ പ്രവർത്തകരായ യമുന രഘുബാൽ, ലിനി ജോയി, സോഫി രാജൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കുവൈത്തിൽ രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായിവരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588, 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.