കെ.കെ.എം.എ കോഴിക്കോട് കൂടത്തായിയിൽ നിർമിച്ചുനൽകുന്ന കിണറിന് കുറ്റിയടിക്കുന്നു

കെ.കെ.എം.എ നിർമിക്കുന്ന കിണറിന് കുറ്റിയടിച്ചു

കുവൈത്ത് സിറ്റി: കെ.കെ.എം.എ കോഴിക്കോട് കൂടത്തായിയിൽ നിർമിക്കുന്ന കിണറിന്റെ കുറ്റിയടിക്കൽ കർമം നിർവഹിച്ചു. കെ.കെ.എം.എയുടെ 21ാമത്തെ കിണറാണ് കൂടത്തായിയിലേത്. മണിമുണ്ട ഡ്രൈവർ ബീരാൻ സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ നിർമിക്കുന്നത്. കേന്ദ്ര രക്ഷാധികാരി അക്ബർ സിദ്ദീഖ് കുറ്റിയടിച്ചു.

നാസർ ഫൈസി പ്രാർഥന നടത്തി. കെ.കെ.എം.എ കോഴിക്കോട് ജില്ല പ്രസിഡൻറ് എം.സി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ബോധന പ്രസംഗം നടത്തി. കോഓഡിനേറ്റർ മുജീബ് കൂളിക്കുന്ന് പദ്ധതി വിശദീകരിച്ചു.

കെ.കെ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി സലീം അറക്കൽ, നേതാക്കളായ റസാഖ് മേലടി, ഹനീഫ മൂഴിക്കൽ, സി.എച്ച്. അബ്ദുല്ല, ടി.എം. ഇസ്ഹാഖ്, ഹാഷിം തങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കരുണാകരൻ മാസ്റ്റർ, എം. ഷീജ ബാബു, അമ്പല കമ്മിറ്റി പ്രസിഡൻറ് കെ. സുബ്രമണ്യൻ, എ.കെ. കാതിരി ഹാജി, വി.കെ. ഇമ്പിച്ചി മോയി, മഹല്ല് സെക്രട്ടറി കെ. കോയക്കുട്ടി മാസ്റ്റർ, ബിജു കുന്നമ്പ്രം എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി യു.എ. ബക്കർ സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - work of well built by KKMA strated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.