പൊ​രി​വെ​യി​ലി​ൽ വാ​ടി​ത്ത​ള​ർ​ന്ന്​ പു​റം​പ​ണി​ക്കാ​ർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഉ​ച്ച സ​മ​യ​ത്ത്​ പു​റം​ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​നു​ള്ള​ വി​ല​ക്ക്​ അ​വ​സാ​നി​ച്ചെ​ങ്കി​ലും അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു​ത​ന്നെ. 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്താ​ണ്​ ഇ​പ്പോ​ൾ പ​ക​ൽ താ​പ​നി​ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ ക​ന​ത്ത റു​തൂ​ബ (ഹ്യു​മി​ഡി​റ്റി) ആ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​റ​ച്ചു​നേ​രം പു​റ​ത്തു​നി​ന്നാ​ൽ ത​ന്നെ വി​യ​ർ​ത്ത്​ കു​ളി​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ കു​വൈ​ത്തി​ൽ പ​ക​ലി​ൽ വെ​യി​ൽ കൊ​ണ്ട്​ അ​ൽ​പ​ദൂ​രം ന​ട​ന്നാ​ൽ വാ​ടി​ത്ത​ള​രും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഉ​ച്ച​ക്ക്​ 11 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്​ വി​ല​ക്കാ​റു​ള്ള​ത്. ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ​യാ​ണ്​ പു​റം​ജോ​ലി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇൗ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ നി​ർ​മാ​ണ​ത്തൊ​ഴി​ൽ അ​ട​ക്കം മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത വെ​യി​ലി​ൽ ജോ​ലി ചെ​യ്യാ​ൻ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​ണ്. തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​നാ​ണ്​ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ന​ട്ടു​ച്ച വെ​യി​ലി​ൽ വാ​ടി​ത്ത​ള​ർ​ന്നു​ള്ള ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ ഒാ​ട്ട​പ്പാ​ച്ചി​ൽ പ​തി​വു​കാ​ഴ്​​ച​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് മൂ​ന്നു​മാ​സം മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ വെ​ള്ള​വും ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള പാ​നീ​യ​ങ്ങ​ളും ധാ​രാ​ള​മാ​യി കു​ടി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്.

ഉ​ച്ച​ജോ​ലി വി​ല​ക്ക്​ നി​ല​വി​ലു​ള്ള​പ്പോ​ൾ മാ​ത്ര​മ​ല്ല ഇൗ ​നി​ർ​ദേ​ശം പാ​ലി​ക്കേ​ണ്ട​ത്. അ​തി​നി​ടെ ശ​നി​യാ​ഴ്​​ച മു​ത​ൽ താ​പ​നി​ല കു​റ​ഞ്ഞു​വ​രു​മെ​ന്ന കാ​ലാ​വ​സ്ഥ വ​കു​പ്പി​െൻറ പ്ര​വ​ച​നം ആ​ശ്വാ​സ​മാ​ണ്.

Tags:    
News Summary - Workers working outside the barracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.