കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ബി ഗ്രൂപ്പിൽ കുവൈത്ത് നേപ ്പാളിനെ തോൽപിച്ചു. 28ാം മിനിറ്റിൽ കുവൈത്ത് സൂപ്പർതാരം ബദർ അൽ മുതവ്വ നേടിയ ഒരുഗോ ളിനാണ് കുവൈത്തിെൻറ വിജയം. വലതുമൂലയിൽനിന്ന് രണ്ട് പ്രതിരോധ നിരക്കാരെ വെട്ടിച്ച് ബോക്സിന് തൊട്ടുമുന്നിൽനിന്ന് ക്യാപ്റ്റൻ ബദർ അൽ മുതവ്വ തൊടുത്ത ഇടങ്കാലൻ ഷോട്ട് പോസ്റ്റിെൻറ ഇടത്തേ മൂലയിൽ പറന്നിറങ്ങി. തുടർന്നങ്ങോട്ട് കുവൈത്ത് ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ അകന്നുനിന്നു.
നേരേത്ത ഹോം മാച്ചിൽ നേപ്പാളിനെ ഏഴ് ഗോളിന് തോൽപിച്ച കുവൈത്തിന് അതേമികവ് എവേ മത്സരത്തിൽ പുലർത്താനായില്ല. കഴിഞ്ഞ കളിയിൽ തായ്വാനെ ഒമ്പത് ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ നീലപ്പടയെ നേപ്പാൾ പിടിച്ചുകെട്ടുന്നതാണ് മൈതാനത്ത് കണ്ടത്. നിരന്തരം ആക്രമിച്ച് കളിച്ചെങ്കിലും കൂടുതൽ ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല. കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടാനുള്ള നേപ്പാളിെൻറ ശ്രമത്തെ കുവൈത്ത് പ്രതിരോധനിര ഫലപ്രദമായി ചെറുത്തുനിന്നു.
നേപ്പാളിന് ലഭിച്ച ഒറ്റപ്പെട്ട സുവർണാവസരങ്ങൾ കുവൈത്തിെൻറ ഭാഗ്യം കൊണ്ടാണ് ഗോളാവാതെ പോയത്. അഞ്ചു കളിയിൽ 10 പോയൻറുമായി കുവൈത്ത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. നാല് കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാല് കളിയിൽ ഏഴ് പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്. നേപ്പാളിന് അഞ്ച് കളിയിൽ മൂന്ന് പോയൻറുള്ളപ്പോൾ നാല് മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.