Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത:...

ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഇ​നി ക​ടു​ത്ത പോ​രാ​ട്ടം

text_fields
bookmark_border
football team
cancel
camera_alt

കു​വൈ​ത്ത് ഫു​ട്ബാ​ൾ ടീം ​

പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്ക് ക​ടു​ത്ത മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങി കു​വൈ​ത്ത്. യോ​ഗ്യ​ത റൗ​ണ്ട് മൂ​ന്നാം ഘ​ട്ട​ത്തി​ലെ ആ​ദ്യ റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് വ്യാ​ഴാ​ഴ്ച ദ​ക്ഷി​ണ കൊ​റി​യ​യെ നേ​രി​ടും. ജാ​ബി​ർ അ​ൽ അ​ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മ​ത്സ​രം.

ശ​ക്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ നേ​രി​ടാ​ൻ കു​വൈ​ത്ത് ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ഹോം ​ഗ്രൗ​ണ്ടി​ന്റെ ആ​നു​കൂ​ല്യ​ത്തി​ൽ എ​തി​രാ​ളി​ക​ളെ പി​ടി​ച്ചു​കെ​ട്ടാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​വൈ​ത്ത്.

നാ​ലു ക​ളി​ക​ളി​ൽ മൂ​ന്നു വി​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി നി​ല​വി​ൽ ഗ്രൂ​പ് ബി​യി​ൽ പ​ത്ത് പോ​യ​ന്‍റു​മാ​യി ദ​ക്ഷി​ണ കൊ​റി​യ​യാ​ണ് ഒ​ന്നാ​മ​ത്. ഏ​ഴ് പോ​യ​ന്‍റ് വീ​ത​മു​ള്ള ജോ​ർ​ഡ​നും ഇ​റാ​ഖും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഒ​മാ​ൻ നാ​ലാ​മ​തും കു​വൈ​ത്ത് അ​ഞ്ചാ​മ​തു​മാ​ണ്. ര​ണ്ട് പോ​യ​ന്‍റു​മാ​യി ഫ​ല​സ്തീ​ൻ ആ​റാ​മ​താ​ണ്.

വ്യാ​ഴാ​ഴ്ച​യോ​ടെ ഗ്രൂ​പ്പി​ന്റെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് ഗ്രൂ​പ്പി​ലെ ടീ​മു​ക​ൾ വീ​ണ്ടും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടും. ഈ ​മാ​സം 19ന് ​ജോ​ർ​ഡ​നാ​ണ് കു​വൈ​ത്തി​ന്റെ അ​ടു​ത്ത എ​തി​രാ​ളി. ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 9.15നാ​ണ് മ​ത്സ​രം. ഗ്രൂ​പ്പി​ൽ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്റെ നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കും. ഇ​തി​നാ​ൽ വ​രും മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ ടീ​മു​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup QualifierKuwait NewsSports News
News Summary - World Cup Qualifiers- Tough Fight
Next Story