കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിൽ യുവാക്കൾ ഒത്തുകൂടി. പാർലമെൻറ് മന്ദിരത്തിന് മുന്നിലെ ഇറാദ സ്ക്വയറിലായിരുന്നു പ്രതിഷേധ സംഗമം.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം, ഇസ്രായേൽ നരനായാട്ട് അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാഡുകൾ ഉയർത്തി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധസംഗമത്തിൽ പങ്കെടുത്തു.
സമൂഹമാധ്യമങ്ങളിൽ കുവൈത്ത് ജനത വ്യാപകമായി ഫലസ്തീന് പിന്തുണ അർപ്പിക്കുന്നുണ്ട്. കുവൈത്ത് ഭരണകൂടവും അസന്നിഗ്ധമായ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.