യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് സ്വാ​ഗ​തസം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം

യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് ഒ​ക്ടോ​ബ​ർ 11ന്; ​സ്വാ​ഗ​തസം​ഘം രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഒ​ക്ടോ​ബ​ർ 11ന് ​അ​ബ്ബാ​സി​യ ആ​സ്പൈ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റി​ന്റെ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ദ​ജീ​ജി​ലെ കെ.​ഐ.​ജി കേ​ന്ദ്ര ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ക്സി​ക്യു​ട്ടി​വ്, കെ.​ഐ.​ജി, ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, മ​റ്റു തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് സി​ജി​ൽ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് യാ​സി​ർ പ്രോ​ഗ്രാം വി​ശ​ദീ​ക​രി​ച്ചു. കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. ഗാ​നം, സം​ഘ ഗാ​നം, പ്ര​സം​ഗം, ക​ഥ, വ​ട്ട​പ്പാ​ട്ട്, കോ​ൽ​ക്ക​ളി, ഖു​ർ​ആ​ൻ റ​സി​റ്റേ​ഷ​ൻ, ബാ​ങ്ക് വി​ളി എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും.

കി​ട്സ്, ജൂ​നി​യ​ർ, സ​ബ്ജൂ​നി​യ​ർ, സി​നി​യ​ർ, ജ​ൻ​സ്, ലേ​ഡീ​സ് എ​ന്നി​ങ്ങ​നെ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഓ​ൺ​സ്റ്റേ​ജ്, ഓ​ഫ് സ്റ്റേ​ജ് , ഓ​ൺ​ലൈ​ൻ വ​ഴി പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Youth India Islamic Fest on October 11-Welcome team formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.