കുവൈത്ത് സിറ്റി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വർണ വില വര്‍ധനയില്‍നിന്നും ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഓഫർ പ്രഖ്യാപിച്ചു. മൊത്തം തുകയുടെ 10 ശതമാനം മുന്‍കൂറായി നല്കി സ്വർണ നിരക്ക് ബ്ലോക്ക് ചെയ്യാനുള്ള അവസരമാണിത്.
സ്വര്‍ണ വിലയിലെ വ്യതിയാനം ബാധിക്കാതെ പര്‍ച്ചേസ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓഫർ. ഒക്ടോബര്‍ 29 വരെ 10 ശതമാനം തുക മുൻകൂറായി നൽകി വില ബ്ലോക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുന്നവർക്ക് വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്ത നിരക്കിൽതന്നെ സ്വർണം വാങ്ങാനും വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും കഴിയും.
1,000 ദീനാർ മൂല്യമുള്ള സ്വർണാഭരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താവിന് 100 ദീനാർ നല്കി മുന്‍കൂര്‍ ബുക്കിങ് നടത്താം. ഇതിലൂടെ വർധിച്ചുവരുന്ന സ്വർണനിരക്കില്നിന്ന് പരിരക്ഷ നേടാനാവും.
ഒക്ടോബര്‍ 10നോ അതിനുമുമ്പോ നടത്തിയ അഡ്വാന്‍സ് ബുക്കിങ്ങുകള്‍ക്ക് കോംപ്ലിമെന്ററിയായി ഡയമണ്ട് വൗച്ചറും ലഭിക്കും. എല്ലാ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റിലെത്തി നേരിട്ടും മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായും അഡ്വാന്‍സ് അടക്കാം.
സ്വർണ വിലയിലെ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ മികച്ച വില ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ആഭരണങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഇതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
10 ശതമാനം അഡ്വാൻസിനുപുറമെ, ഉപഭോക്താക്കള്‍ക്ക് യഥാക്രമം 90 ദിവസത്തേക്കും 180 ദിവസത്തേക്കും സ്വര്‍ണ നിരക്ക് പരിരക്ഷ ലഭിക്കുന്നതിന് തുകയുടെ 50 ശതമാനം, 100 ശതമാനം അഡ്വാന്‍സായി അടച്ച് നിരക്ക് വർധനയില്‍ പരിരക്ഷ നേടാനുള്ള സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.