കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നു. ഭക്ഷ്യ-കാർഷിക, പാനീയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന മീറ്റില്‍ ഇന്ത്യയില്‍ നിന്നും 30 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും ചേംബര്‍ ഓഫ് കുവൈത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി.
ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്സിലും കുവൈത്ത് സിറ്റിയിലെ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ഹാളിലുമായി നടക്കുന്ന പരിപാടി രാവിലെ പത്തിന് ആരംഭിച്ച് ഉച്ചക്ക് 2.30 ന് അവസാനിക്കും. ജൈവകൃഷി, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ, സുസ്ഥിര കാർഷിക രീതികൾ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും.
പ്രോട്ടീനുകൾ, ഫോർട്ടിഫൈഡ് ഫുഡുകൾ, നൂതന ഭക്ഷ്യ സംരക്ഷണ സാങ്കേതികവിദ്യകൾ തുടങ്ങിയ കാര്യങ്ങളും സന്ദർശകർക്ക് കാണാനുള്ള സൗകര്യം ഉണ്ടാകും.ഇന്ത്യയിൽനിന്നുള്ള പ്രതിനിധി സംഘം രാജ്യത്തെ പ്രമുഖ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവര്‍ സന്ദര്‍ശിക്കും.
ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ സഹകരണത്തോടെ ബിസിനസ് മീറ്റും സംഘടിപ്പിക്കും. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.