ആ​രോ​ഗ്യ​ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് 48 മ​ണി​ക്കൂ​ർ സ​മ​യപ​രി​ധി

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​ കേ​ന്ദ്ര​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​തി​ന് നി​യ​ന്ത്ര​ണം. ആ​ശു​പ​ത്രി​ക​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്ങി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 48 മ​ണി​ക്കൂ​ർ പ​രി​ധി നി​ശ്ച​യി​ച്ചു.

യാ​തൊ​രു സാ​ഹ​ച​ര്യ​ത്തി​ലും ഇ​വി​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി 48 മ​ണി​ക്കൂ​റി​ല​ധി​കം വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പു​റ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ വ​ര​വു പോ​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​നും തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നെ​റ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ഇ​തു​വ​ഴി രോ​ഗി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​മാ​കും. ദീ​ർ​ഘ​നേ​രം പാ​ർ​ക്കി​ങ് ആ​വ​ശ്യ​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും രോ​ഗി​ക​ൾ​ക്കും മ​റ്റ് പാ​ർ​ക്കി​ങ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യാ​ൻ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രോ​ട് നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - 48 hours time limit for vehicle parking at health Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.