നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക്​ 5000 രൂപ; നോർക്ക അപേക്ഷ ഏ​​പ്രിൽ 30 വരെ

ദോഹ: കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി നോർക്ക പ്രഖ്യാപിച്ച വിവിധ ധനസഹായ പദ്ധതികൾക്ക്​ ഓൺലൈൻ അപ േക്ഷ സ്വീകരിച്ചുതുടങ്ങി. നാട്ടിൽ എത്തി നിലവിൽ തിരിച്ചുവരാൻ കഴിയാത്ത പ്രവാസികൾക്ക്​ 5000 രൂപ നൽകും. ഇതിനുള്ള അപേക ്ഷ ഏ​പ്രിൽ 30 വരെയാണ്​ സ്വീകരിക്കുക.

2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയ ും ലോക്ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്നവർക്കാണ്​ 5000 രൂപ ധനസഹായം ലഭിക ്കുക. ഇതിന്​ നോർക്കയുടെ തിരിച്ചറിയൽ കാർഡ്​ വേണമെന്ന്​ ഉത്തരവിൽ പറയുന്നില്ല. കാലാവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കുമാണിത്​.

പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിന്‍റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/വിസ കോപ്പി, അപേക്ഷകന്‍റെ ബാങ്ക് വിവരങ്ങൾ എന്നിവ അപ്​ലോഡ് ചെയ്യണം. 5,000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏ​​​​പ്രിൽ 30 വരെ ആയിരിക്കും.

ഏപ്രിൽ 18 മുതലാണ്​ അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്​. നോർക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്. കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായമായി ലഭിക്കും.

സാന്ത്വന പദ്ധതിയിൽ കോവിഡ് 19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച, വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി 10 വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിൽനിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ധനസഹായം ലഭിക്കൂ. വിശദ വിവരം www.norkaroots.org യിലും 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ) നമ്പറിലും ലഭിക്കും.

Tags:    
News Summary - norka application last date april 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.