ഓണം ഫെസ്റ്റ് നാളെ ലുലു ഗലേറിയ മാളിൽ; വിനോദ് കോവൂരും വർഷ രമേഷുമെത്തി

മനാമ: വെള്ളിയാഴ്ച ലുലു ഗലേറിയ മാളിൽ ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റിന്റെ അവതാരകരായ മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂരും, ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷും ബഹ്റൈനിലെത്തി. അനവധി, നിരവധി സമ്മാനങ്ങളാണ് ഓണം ഫെസ്റ്റിൽ മൽസരാർഥികളെ കാത്തിരിക്കുന്നത്. മാത്രമല്ല കാണികൾക്കായി നിരവധി ഇൻസ്റ്റന്റ് മൽസരങ്ങളും ഒരുക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങളിലൊരാ​ളോടൊപ്പം മൽസരിക്കാവുന്ന കുക്ക് വിത്ത് കുടുംബം പായസമൽസരം, കുട്ടികൾക്കായി ചിത്രരചന മൽസരം, ഓണപ്പാട്ട് മൽസരം, രസകരമായ മത്സരങ്ങളും ആക്റ്റിവിറ്റികളുമായി മിസ്റ്റർ ആന്റ് മിസ്സിസ് പെർഫെക്റ്റ് കപ്പിൾ കോണ്ടസ്റ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തനിമയാർന്ന ആഘോഷങ്ങൾക്ക് നിറംപകരാൻ കലാരൂപങ്ങളുമുണ്ടാകും. കളിയും ചിരിയും അഭിനയവും കുസൃതിയുമൊക്കെയായി കുറച്ചധികം സമയം ആനന്ദിക്കാനൊരു അസുലഭ അവസരം. ഈ വെള്ളിയാഴ്ച ആഘോഷം ഗലേറിയ മാളിലാകട്ടെ.

Tags:    
News Summary - Onam Fest tomorrow at Lulu Galleria Mall; Vinod Kovoor and Varasha Ramesh have arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.