സലാല: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് വരുന്ന ആഴ്ചകളിൽ കൂടുതൽ വിമാനങ്ങൾ സലാലയിലേക്ക് സർവിസ് നടത്തും. വിവിധ സാമൂഹിക സംഘടനകളാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ വെൽ െഫയർ ഫോറം സലാല ചാർട്ടർ ചെയ്ത വിമാനം ആഗസ്റ്റ് 28ന് സലാലയിൽനിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽനിന്ന് സലാലയിലേക്കും സർവിസ് നടത്തുമെന്ന് ജനസേവന വിഭാഗം കൺവീനർ സജീബ് ജലാൽ അറിയിച്ചു. ഇതിൻെറ ടിക്കറ്റ് വിതരണം ആരംഭിച്ചതായും യാത്രക്കാർ 90654944 നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു.
അൽ ഫവാസ്, വൺ വേൾഡ് ട്രാവൽസുകളുമായി ചേർന്നാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. കോഴിക്കോടിനും വൈകാതെ സർവിസ് നടത്തും. ഐ.സി.എഫ് സലാല സെപ്റ്റംബർ ഒന്നിന് സലാല-കോഴിക്കോട്-സലാല സർവിസ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.സി.എഫ് കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് സർവിസ് നടത്തിയിരുന്നു. ഇത് കൂടാതെ മറ്റു ചില സാമൂഹിക കൂട്ടായ്മകളും വിമാനം ചാർട്ടർ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.