ഒമാനിൽ കോവിഡ്​ മരണം 600 കടന്നു

മസ്​കത്ത്​: കോവിഡ് ബാധിച്ച്​ ചികിത്സയിലിരുന്ന ആറു പേർകൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 603 ആയി. 188 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83,606 ആയി. 211 പേർക്ക്​ രോഗം ഭേദമായി. 78,188 പേരാണ്​ ഇതുവരെ രോഗമുക്തരായത്​. 36 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 436 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​​. മസ്​കത്ത്​ ഗവർണറേറ്റിൽ 68 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

ഇതിൽ 25 പേരും സീബ്​ വിലായത്തിലാണ്​. മസ്​കത്തിൽ 15 പേർക്കും അമിറാത്തിൽ 10 പേർക്കും മത്രയിൽ എട്ടു പേർക്കും ബോഷറിൽ ആറു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. വടക്കൻ ബാത്തിനയിൽ കോവിഡ്​ സ്ഥിരീകരിച്ച 30 പേരിൽ 12 പേരും സുഹാറിലാണ്​. സുവൈധിൽ എട്ടും ഷിനാസിലും ഖാബൂറയിലും നാലുവീതം രോഗികളുമുണ്ട്​. തെക്കൻ ബാത്തിന-28, വടക്കൻ ശർഖിയ-15, തെക്കൻ ശർഖിയ-12, ദോഫാർ-11, ദാഖിലിയ-11, ദാഹിറ-അഞ്ച്​, മുസന്ദം-അഞ്ച്​, ബുറൈമി- മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.