ദോഹ: സെപ്റ്റംബർ ഒന്നു മുതൽ 11 വരെ നടക്കുന്ന 78ാമത് വെനീസ് രാജ്യാന്തര ചലച്ചിത്രമേളയിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻെറ (ഡി.എഫ്.ഐ) പിന്തുണയുള്ള 10 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെനീസ് മേളയിലേക്ക് ഡി.എഫ്.ഐയുടെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഇത്തവണയുണ്ടാവുക. പ്രഥമ യമനി ചിത്രമടക്കം ആറ് അറബ് ചിത്രങ്ങളും ഇതിലുൾപ്പെടും. മേളയുടെ ഔദ്യോഗിക ഹ്രസ്വചിത്ര മത്സരവിഭാഗത്തിലേക്കാണ് 'ഡോണ്ട് ഗെറ്റ് റ്റൂ കംഫർട്ടബിൾ' എന്ന യമനി ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.
ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ യമനി ചിത്രത്തിെൻറ സംവിധായിക എന്നനിലയിൽ ഷൈമ അൽ തമീമിയാണ് ശ്രദ്ധേയ. ഡി.എഫ്.ഐ പിന്തുണയോടെയുള്ള ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്നും ആഗോളതലത്തിൽ വളർന്നുവരുന്ന അറബ് ചലച്ചിത്ര പ്രതിഭകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പിന്തുണ അടിവരയിടുന്നതാണ് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പെന്നും ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫത്മ ഹസൻ അൽ റുമൈഹി പറഞ്ഞു. വെനീസ് രാജ്യാന്തരമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ നേർന്നു.
മേളയുടെ ഒറിസോണ്ടി വിഭാഗത്തിൽ മൂന്നു ചിത്രങ്ങളാണ് പ്രദർശിപ്പിക്കപ്പെടുക. ഇറ്റാലിയൻ സംവിധായകനായ യുറി അൻകറാനിയുടെ അറ്റ്ലാൻറ്റൈഡ്, കവിഷ് നീങ്സിെൻറ പ്രഥമ ചിത്രമായ വൈറ്റ് ബിൽഡിങ്, കിറോ റുസോയുടെ എൽ ഗ്രാൻ മൊവിമീൻഡോ എന്നിവയാണ് ചിത്രങ്ങൾ.
മേളയുടെ പുതിയ ഇനമായ ഒറിസോണ്ടി എക്സ്ട്ര വിഭാഗത്തിൽ രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചിത്രമായ, ഷിറിൻ നിഷാതും ഷുജാ അസാരിയും സംവിധാനം ചെയ്ത ലാൻഡ് ഓഫ് ഡ്രീംസും ദിയാന എൽ ജീറൂഡിയുടെ റിപ്പബ്ലിക് ഓഫ് സൈലൻസുമാണ് ചിത്രങ്ങൾ. ഫൈനൽ കട്ട് വിഭാഗത്തിലേക്ക് എറിഗ് സെഹിരിയുടെ അണ്ടർ ദ ഫിഗ് ട്രീസ്, അസ്മാഇ എൽ മൂദിറിെൻറ ദ മദർ ഓഫ് ഓൾ ലൈസ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. അമീർ ഫാഖിർ എൽദിെൻറ ദ സ്േട്രഞ്ചർ ഗിയോനാർടെ ഡെഗ്ലി ഓടോരി മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.