മസ്കത്ത്: ഹ്രസ്വ സന്ദർശനാർഥം ഒമാനിൽ എത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഒമാനിൽ പ്രൗഢ സ്വീകരണം നൽകി. മസ്കത്ത് സുന്നി സെൻറർ മദ്റസയിൽ നടന്ന സ്വീകരണ പരിപാടി കെ.എം.സി.സി പ്രസിഡന്റ് റഈസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി, സുന്നീ സെന്റർ പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. സൂർ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹ്യുദ്ദീൻ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.
സമസ്ത നൂറാം വാർഷിക ഒമാൻ തല പ്രചാരണ ഉദ്ഘാടനവും സമാപന പ്രാർഥനയും തങ്ങൾ നിർവഹിച്ചു. റേഞ്ച് ജനറൽ സെക്രട്ടറി യു.കെ ഇമ്പിച്ചാലി മുസ്ലിയാർ, അഷ്റഫ് കിണവക്കൽ, ഷക്കീർ ഫൈസി എന്നിവർ സംസാരിച്ചു .
ബംഗളൂരുവിൽ നടക്കുന്ന നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിലേക്ക് ഒമാൻ സമസ്ത ഘടകങ്ങളുടെ സംഭാവന അൻവർ ഹാജി ജിഫ്രി മുത്തുക്കോയ തങ്ങളെ ഏൽപ്പിച്ചു. ഇന്ന് സൂറിൽ നടക്കുന്ന സൂർ കേരള മുസ്ലിം ജമാഅത്തിന്റെ നാല്പതാം വാർഷികവും ഒമാൻ എസ്.കെ.എസ്.എസ്എഫ് നടത്തുന്ന മനുഷ്യജാലികയും തങ്ങൾ ഉദ്ഘാടനം ചെയ്യും.
റേഞ്ച് പ്രസിഡന്റ് എൻ. മുഹമ്മദലി ഫൈസി സ്വാഗതവും സുന്നിസെൻറർ സെക്രട്ടറി സാജുദ്ദീൻ ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.