മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ 1500 ഒമാനി കാട്ടുമരത്തൈകൾ നട്ടുപിടിപ്പിച്ചു. ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി, കായിക, സാംസ്കാരിക, യുവജന മന്ത്രാലയത്തിന്റെ യൂത്ത് സെന്റർ, റുസ്താഖ് ചാരിറ്റബിൾ ടീം എന്നിവയുടെ സഹകരണത്തോടെ നടത്തിയ കാമ്പയിനിലൂടെയാണ് ഇത്രയും വൃക്ഷത്തൈകൾ നട്ടത്. സിദ്ർ, ഗാഫ്, ഖാർത്ത് തുടങ്ങിയ മരങ്ങളുടെ തൈകളാണ് വിലായത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചത്. 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായിരുന്നു കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.