മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിലെ വാണിജ്യ സ്ഥാപനത്തിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1,700 നിരോധിത ചികിത്സ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. മെഡിക്കൽ കുറിപ്പടി ഉപയോഗിച്ച് മാത്രം വിതരണം ചെയ്യുന്ന ക്രീമുകൾ, എണ്ണകൾ, സ്പ്രേകൾ എന്നിവയുൾപ്പെടെയാണ് ദോഫാറിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പിടിച്ചെടുത്തത്.
ഈ ഉൽപന്നങ്ങൾ നിരോധിക്കപ്പെട്ടതും ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും അപകടത്തിലാക്കുകയും ചെയ്യുന്നതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സ്ഥാപന ഉടമ പറഞ്ഞതായി സി.പി.എ അറിയിച്ചു. നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.