സുനില്‍ ജോഷി ഒമാന്‍ ക്രിക്കറ്റ് ടീം ബൗളിങ് കോച്ച്

മസ്കത്ത്: മാര്‍ച്ച് ഒമ്പതുമുതല്‍ ഏപ്രില്‍ 13 വരെ ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകപ്പില്‍ ഒമാന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ ഇന്ത്യന്‍ താരവും സ്പിന്‍ ബൗളറുമായ സുനില്‍ ജോഷി പരിശീലിപ്പിക്കും. ലോകകപ്പ് കഴിയുംവരെയാകും ജോഷി ബൗളിങ് പരിശീലക സ്ഥാനം വഹിക്കുക. 
നാല് ഇന്ത്യക്കാര്‍ അടങ്ങിയ ടീമിന്‍െറ മുഖ്യപരിശീലകന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദുലീപ് മെന്‍ഡിസ് ആണ്. ബൗളര്‍മാരെ സ്പിന്‍ ബൗളിങ് പരിശീലിപ്പിക്കുന്നതിനൊപ്പം വിക്കറ്റ് കീപ്പിങ്ങും ബാറ്റ്സ്മാന്മാര്‍ക്ക് സ്പിന്‍ബൗളര്‍മാരെ നേരിടുന്ന വിധവും പരിശീലിപ്പിക്കും. നിലവില്‍ ഇന്ത്യയിലാണ് ഒമാന്‍ ടീം ഉള്ളത്. രാജ്കോട്ടില്‍ ഇന്നുമുതലാണ് പരിശീലന ക്യാമ്പ് ആരംഭിക്കുക. അടുത്തമാസം ഒമാനിലും ക്യാമ്പ് ഉണ്ടാകും. ദുലീപ് മെന്‍ഡിസുമായി ചേര്‍ന്ന് ലോകകപ്പ് പോലൊരു വേദിയില്‍ പ്രവര്‍ത്തിക്കുകയെന്നത് അംഗീകാരമാണെന്ന് ജോഷി പറഞ്ഞു. മാര്‍ച്ചില്‍ ഇന്ത്യയില്‍ ചൂടുകാലാവസ്ഥയായതിനാല്‍ വിക്കറ്റുകള്‍ സ്പിന്‍ ബൗളിങ്ങിനെ കൂടുതലായി തുണക്കുമെന്നാണ് വിലയിരുത്തല്‍. 
ബൗളിങ്ങും ബാറ്റിങ്ങും എല്ലാവര്‍ക്കും സാധിക്കുന്നതാണ്. എന്നാല്‍, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നത് പ്രധാനമാണ് -മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.