മസ്കത്ത്: വസന്തകാലത്തിന് തുടക്കമായതോടെ വിനോദ സഞ്ചാരികളെയും വഹിച്ചുള്ള കപ്പലുകള്‍ ഒമാനില്‍ എത്തിത്തുടങ്ങി. ഇനി ഏതാനും മാസം വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായി ഒമാന്‍ മാറും. രാജ്യത്തിന്‍െറ വൈവിധ്യമാര്‍ന്ന പ്രകൃതിഭംഗിയും അനുകൂല കാലാവസ്ഥയും നുകരാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് അടുത്ത ഏതാനും മാസങ്ങളിലായി സുല്‍ത്താനേറ്റില്‍ എത്തുക.
നവംബര്‍ മുതലാണ് ഒമാനില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുക. ഏപ്രില്‍ അവസാനം ചൂട് കനക്കുന്നതുവരെ സീസണ്‍ നീളും. കച്ചവടമാന്ദ്യം നേരിടുന്ന സൂഖിനും മറ്റു വ്യാപാര മേഖലകള്‍ക്കും പുതിയ സീസണ്‍ പുത്തനുണര്‍വ് പകരും.
പ്രമുഖ ക്രൂയിസ് ലൈനര്‍ കമ്പനിയായ ഐഡയുടെ കപ്പല്‍ നൂറുകണക്കിന് സഞ്ചാരികളുമായി ഈ ആഴ്ചതന്നെ എത്തുന്നുണ്ടെന്ന് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. കച്ചവടക്കാര്‍ സഞ്ചാരികള്‍ക്കുവേണ്ട സാധനങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തികരംഗത്ത് പൊതുവെയുള്ള മാന്ദ്യവും യൂറോയുടെ മൂല്യശോഷണവുമെല്ലാം സീസനെ ബാധിക്കുമോയെന്നത് കണ്ടറിയണം.
കഴിഞ്ഞവര്‍ഷം 180 കപ്പലുകള്‍ എത്തിയ സ്ഥാനത്ത് ഈ വര്‍ഷം 120 എണ്ണം മാത്രമേ എത്താനിടയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തണുപ്പ് കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ മനം കവര്‍ന്ന് മത്ര കോര്‍ണിഷ് തീരത്ത് ദേശാടന പക്ഷികളും എത്തിത്തുടങ്ങിയിട്ടുണ്ട്. മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് കപ്പലിറങ്ങി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് കോര്‍ണിഷിലൂടെ കറങ്ങി സൂഖിലത്തെുന്ന സഞ്ചാരികള്‍ പുരാവസ്തുസാധനങ്ങള്‍ അടങ്ങിയ ഇഷ്ട ഇനങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങുന്നത്. ഒമാന്‍െറ പൗരാണിക ചിഹ്നങ്ങളായ ഖഞ്ചര്‍ അടക്കമുള്ളവയോട് സഞ്ചാരികള്‍ക്ക് പ്രിയം കൂടുതലാണ്. ദേശീയദിനം അടുത്തത്തെിയതോടെ സൂഖിലെ വിവിധ കടകളില്‍ അലങ്കാര വസ്തുക്കളും ധാരാളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.