ഒമാന്‍ ഫുട്ബാള്‍ ടീം  കോച്ചിനെ പുറത്താക്കി

മസ്കത്ത്: ഒമാന്‍ ദേശീയ ഫുട്ബാള്‍ ടീം കോച്ച് പോള്‍ ലി ഗ്വന്നിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ് ഡിയിലെ സുപ്രധാന മാച്ചില്‍ തുര്‍ക്മെനിസ്താനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റതിനെ തുടര്‍ന്നാണ് കോച്ചിന്‍െറ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.  ഗ്വന്നിന്‍െറ കോച്ചിങ് രീതികളെ കുറിച്ചും അദ്ദേഹത്തിന്‍െറ കാലയളവില്‍ ടീമിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനെ കുറിച്ചും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. പകരക്കാരനെ കണ്ടത്തെുന്നതിനുള്ള ചര്‍ച്ചകളിലാണ് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷനിലെ ദേശീയ ടീം കമ്മിറ്റി. അടുത്ത മാര്‍ച്ചില്‍ ഗുവാമും ഇറാനുമായുള്ള യോഗ്യതാ മത്സരത്തിന് പകരക്കാരന്‍ എത്തിയശേഷമേ പരിശീലനം തുടങ്ങാനാവൂ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.