വ്യാജ റിയാല്‍ നല്‍കി കബളിപ്പിക്കുന്ന സംഘങ്ങള്‍ വ്യാപകം 

ഖദറ: വ്യാജ റിയാല്‍ നല്‍കി കബളിപ്പിക്കുന്ന സംഘങ്ങള്‍ വ്യാപകം. കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘങ്ങള്‍ വിലസുന്നത്. 50 റിയാലിന്‍െറ കള്ളനോട്ട് നല്‍കി ചില്ലറ ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്യുന്നത്. 
കഴിഞ്ഞ ദിവസം ഖദറയിലെ മലയാളിയുടെ സലൂണില്‍ സംഘം തട്ടിപ്പിന് ശ്രമം നടത്തി. എറണാകുളം സ്വദേശി മുഹമ്മദ് സാദിഖിന്‍െറ കടയില്‍ പാകിസ്താന്‍ സ്വദേശികളെന്ന് കരുതുന്ന രണ്ടുപേര്‍ എത്തുകയും ഒരാളുടെ മുടിവെട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അപരന്‍ 50 റിയാലിന്‍െറ നോട്ട് നല്‍കി ചില്ലറ ആവശ്യപ്പെട്ടു. സംശയം തോന്നിയ സാദിഖ് നോട്ടുവാങ്ങി തൊട്ടടുത്ത കടയില്‍ കാണിക്കാന്‍ തുനിഞ്ഞു. 
ഇതോടെ ചില്ലറ വേണ്ടെന്ന് പറഞ്ഞ് ഇരുവരും പൈസ തട്ടിപ്പറിച്ച് കടയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വര്‍ഷങ്ങളായി ഇവിടെ സലൂണ്‍ നടത്തുന്ന സാദിഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സാധനങ്ങള്‍ വാങ്ങി പണം നല്‍കി പിന്നീട് സാധനങ്ങള്‍ തിരിച്ചുനല്‍കി കടക്കാരെ ആശയക്കുഴപ്പത്തിലാക്കി പണം തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ മസ്കത്ത് അടക്കം പലയിടങ്ങളില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 ഖദറയിലെ മറ്റൊരു കടയിലും ഈ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. വിദേശികള്‍ നടത്തുന്ന കടകളാണ് തട്ടിപ്പുകാരുടെ ഉന്നം. കടകളില്‍ ആളു കുറവുള്ള സമയത്താണ് തട്ടിപ്പുകാര്‍ എത്തുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.