മസ്കത്ത്: 2005 മുതല്‍ 2014 വരെ കാലയളവില്‍ ഒമാനിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. ഇക്കാലയളവില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു. ഓരോ അഞ്ചു വര്‍ഷത്തിലും 40 ശതമാനം വീതം വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2005ല്‍ 11 ലക്ഷം പേരാണ് സുല്‍ത്താനേറ്റില്‍ എത്തിയത്. ഇത് 2010ല്‍ 15 ലക്ഷമായും 2014ല്‍ 21 ലക്ഷമായുമാണ് വര്‍ധിച്ചത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനാണ് ഇതില്‍ 38.7 ശതമാനം പേരും എത്തിയത്. വിനോദയാത്രക്കായി 34.3 ശതമാനം പേരും ബിസിനസ് ആവശ്യങ്ങള്‍ക്ക് 18.7 ശതമാനം പേരും ഒമാന്‍ സന്ദര്‍ശിച്ചു. വിനോദയാത്രക്കായി എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം 2010ല്‍ 47 ശതമാനമായിരുന്നു. എന്നാല്‍ 2011 മുതല്‍ 14 വരെ കാലയളവില്‍ ഇത് 34 ശതമാനം എന്ന നിലവാരത്തില്‍ നില്‍ക്കുകയാണ്. വിദേശസഞ്ചാരികള്‍ രാജ്യത്ത് ചെലവഴിച്ച തുകയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ ഒരു യാത്രികന്‍ ശരാശരി 119.6 റിയാലാണ് ചെലവഴിച്ചത്. 2009നെ അപേക്ഷിച്ച് 31 ശതമാനത്തിന്‍െറ വര്‍ധനവാണ് ഈ വിഭാഗത്തിലുള്ളത്. 45.8 ശതമാനം പേരും മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലുള്ളവരാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 22.6 ശതമാനം പേരും യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് 19.2 ശതമാനം പേരും ഇക്കാലയളവില്‍ ഒമാന്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.