മസ്കത്ത്: കിഷം ദ്വീപില്‍നിന്ന് ഫെറി സര്‍വിസില്‍ ഖസബില്‍ എത്തിയ ഇറാനിയന്‍ വിനോദസഞ്ചാരികള്‍ക്ക് ഊഷ്മള സ്വീകരണം. വ്യാഴാഴ്ച 66 യാത്രക്കാരുമായി ഖസബില്നിന്നത്തെിയ കപ്പല്‍ ശനിയാഴ്ചയാണ് തിരികെപോയതെന്ന് കിഷം ഫ്രീസോണ്‍ കള്‍ചറല്‍ ഹെറിറ്റേജ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ജവാദ് കമാലി പറഞ്ഞു. ഒമാനില്നിന്നത്തെിയ യാത്രക്കാര്‍ക്ക് വ്യാഴാഴ്ച കിഷമിലെ ബഹ്മാന് തുറമുഖത്ത് പ്രത്യേക സ്വീകരണ പരിപാടികള്‍ ഒരുക്കിയിരുന്നു. കിഷം ദ്വീപില്‍നിന്ന് 60 കിലോമീറ്റര്‍ തെക്കുഭാഗത്തായിട്ടാണ് ഖസബ് തുറമുഖം സ്ഥിതി ചെയ്യുന്നത്. 80 മിനിറ്റ് മുതല്‍ 90 മിനിറ്റ് വരെ നീണ്ട യാത്രയാണ് ഇങ്ങോട്ട് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.