കുവൈത്ത് എയര്‍വേസില്‍ മാര്‍ച്ച് അവസാനംവരെ 46 കിലോ സാധനം കൊണ്ടുപോകാം

മസ്കത്ത്: കുവൈത്ത് എയര്‍വേസില്‍ ഇക്കോണമി ക്ളാസ് യാത്രക്കാര്‍ക്ക് അടുത്ത മാര്‍ച്ച് 31 വരെ 46 കിലോ സാധനങ്ങള്‍ കൊണ്ടുപോകാം. കഴിഞ്ഞ മാര്‍ച്ചിലാണ് എയര്‍ലൈന്‍ സൗജന്യ ബാഗേജ് അലവന്‍സ് ഉയര്‍ത്തിയത്. ജൂണ്‍ 30 വരെ ലഭ്യമായിരുന്ന ആനുകൂല്യം യാത്രക്കാരുടെ വര്‍ധിച്ച പ്രതികരണം കണക്കിലെടുത്ത് മാര്‍ച്ച് അവസാനം വരെ നീട്ടുകയായിരുന്നു. മസ്കത്തില്‍നിന്ന് കുവൈത്തിലേക്കും അവിടെനിന്ന് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കുമുള്ള കണക്ഷന്‍ സര്‍വിസുകള്‍ക്കും ഈ അധിക ബാഗേജ് ആനുകൂല്യം ലഭ്യമാകും. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് കുവൈത്ത് എയര്‍വേസ് സര്‍വിസ് നടത്തുന്നത്. 23 കിലോ വീതം ഭാരമുള്ള രണ്ടു ലഗേജുകളാണ് കൊണ്ടുപോകാന്‍ സാധിക്കുക. രണ്ടു ദിശകളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് കുവൈത്ത് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കുവൈത്ത് എയര്‍വേസ് ആവിഷ്കരിച്ച ‘ബാഗേജ് മെയ്ഡ് സിമ്പ്ള്‍’ പദ്ധതിയുടെ ഭാഗമായാണ് ബാഗേജ് അലവന്‍സില്‍ വര്‍ധന വരുത്തിയത്. ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ലഗേജുകളും കൊണ്ടുപോകാം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.