മസ്കത്ത്: സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓപ്പണ്‍ ഹൗസിന് എത്തിയവര്‍ക്ക് എംബസി പരിസരത്തേക്ക് പ്രവേശം നിഷേധിച്ചു. ഇതേ തുടര്‍ന്ന് അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും പുറത്തത്തെി എംബസി മേഖലക്ക് പുറത്ത് പൊതുവഴിയിലെ മരത്തണലില്‍ ഓപ്പണ്‍ ഹൗസ് ചേര്‍ന്നു. സ്വദേശിവത്കരണത്തിന്‍െറ ഫലമായി തൊഴില്‍ നഷ്ടപ്പെട്ട നൂറുകണക്കിന് നഴ്സുമാര്‍ അടക്കമുള്ളവര്‍ പരാതിയുമായി എത്തിയിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നില്ളെന്ന പരാതി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. ആരോഗ്യമന്ത്രാലയവുമായി ഈ വിഷയത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായി വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നും അംബാസഡര്‍ അറിയിച്ചു. ജോലി നഷ്ടപ്പെട്ട പലരും അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്.
ദീര്‍ഘനാളത്തെ സര്‍വിസുള്ള പലര്‍ക്കും മതിയായ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ളെന്നാണ് പരാതി. 20ഉം 30 ഉം വര്‍ഷത്തെ സര്‍വിസുള്ളവര്‍ക്ക് 12 വര്‍ഷത്തെ ആനുകൂല്യം മാത്രമാണ് ലഭിച്ചതെന്ന് ഓപ്പണ്‍ ഹൗസിനത്തെിയവര്‍ പറഞ്ഞു. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടതിന്‍െറ ഫലമായി നാട്ടിലെ കടങ്ങളും മറ്റു ബാധ്യതകളും ചുമലിലായിരിക്കുകയാണ്. ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇതില്‍നിന്ന് കരകയറാന്‍ സാധിക്കുകയുള്ളൂ. ഇവിടെയും ബാങ്ക് ലോണ്‍ അടക്കം ബാധ്യതകളുള്ളവരുമുണ്ട്.
എംബസി ഇടപെട്ട് വെറുംകൈയോടെ തിരിച്ചുപോകേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം. വിവിധ പ്രവിശ്യകളില്‍നിന്നുള്ള ജോലി നഷ്ടപ്പെടാത്ത നഴ്സുമാരും ഡോക്ടര്‍മാരും ഓപ്പണ്‍ഹൗസിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.