അടുത്തവര്‍ഷം കണ്ടിരിക്കേണ്ട പത്തു  രാജ്യങ്ങളില്‍ ഒമാനും 

മസ്കത്ത്:  അടുത്തവര്‍ഷം കണ്ടിരിക്കേണ്ട പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഒമാനും. പ്രമുഖ യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ളാനറ്റിന്‍െറ പട്ടികയിലാണ് സുല്‍ത്താനേറ്റ് ഇടം നേടിയത്. നിലവാരമുള്ള ഹോട്ടലുകള്‍ കൂടുതലായി പ്രവര്‍ത്തനമാരംഭിച്ചതും കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് ആരംഭിച്ചതും ഒമാനെ ആകര്‍ഷകമാക്കുന്നതായി ലോണ്‍ലി പ്ളാനറ്റ് പറയുന്നു. മുസന്ദം ഉപദ്വീപിലെ സിക്സ് സെന്‍സ്, ഹജര്‍ പര്‍വതനിരകളിലെ ആലിയ തുടങ്ങിയ ലക്ഷ്വറി താമസയിടങ്ങളെ കുറിച്ച് റിപ്പോര്‍ട്ടിലുണ്ട്. കാനഡയാണ് പട്ടികയില്‍ ഒന്നാമതായി ഇടം നേടിയ രാഷ്ട്രം. 
ഇത്യോപ്യയാണ് അവസാന സ്ഥാനത്ത്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോളിയഴ്സ് ഇന്‍റര്‍നാഷനല്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കിയ രണ്ടാമത്തെ അറബ് രാഷ്ട്രമെന്ന ബഹുമതി ഒമാന് ലഭിച്ചിരുന്നു. ഒമാന് പുറമെ യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ഡന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ലബനാന്‍ എന്നീ രാഷ്ട്രങ്ങളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ ഗസ്റ്റ് എക്സ്പീരിയന്‍സ് ഇന്‍ഡക്സ് സര്‍വേയില്‍ ഒമാന് 80 പോയന്‍റ് ലഭിച്ചിരുന്നു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.