തിരുപ്പിറവിയുടെ സ്മരണകളുണര്‍ത്തി ക്രിസ്മസ് നാളെ 

മസ്കത്ത്: തിരുപ്പിറവിയുടെ സ്മരണകളുണര്‍ത്തി ഒമാനിലും ക്രിസ്തുമത വിശ്വാസികള്‍ ഞായറാഴ്ച തിരുപ്പിറവി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. ക്രിസ്മസിനെ വരവേല്‍ക്കുന്നതിന്‍െറ ഭാഗമായി വീടുകളും താമസയിടങ്ങളും അലങ്കരിച്ചിട്ടുണ്ട്. പുല്‍ക്കുടില്‍ ഒരുക്കിയും ക്രിസ്മസ് ട്രീകളുണ്ടാക്കിയും നക്ഷത്രങ്ങള്‍ തൂക്കിയുമാണ് ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ക്രിസ്മസിനെ വരവേല്‍ക്കുന്നതിന്‍െറ ഭാഗമായി പലരും വ്രതവും അനുഷ്ടിച്ചിരുന്നു. 
മാംസാഹാരങ്ങളും മറ്റും ഉപേക്ഷിച്ചാണ് നോയമ്പെടുക്കുന്നത്. ക്രിസ്മസ് വരെയാണ് ഈ നോയമ്പ് തുടരുന്നത്. ഈ മാസം ആദ്യം മുതല്‍ തന്നെ തിരുപ്പിറവിയുടെ സന്ദേശവുമായി കരോള്‍സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ക്രിസ്മസിന്‍െറ ഭാഗമായി ചര്‍ച്ചുകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ടാബ്ളോ, ബൈബിള്‍ വിഷയങ്ങളെ ആസ്പദമാക്കിയ നാടകം തുടങ്ങിയ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആഘോഷത്തിന്‍െറ ഭാഗമായി ക്രിസ്മസ് ക്വയറുകളും കരോളുകളും സംഘടിപ്പിക്കുന്നുണ്ട്. ഒമാനിലെ എല്ലാ ദേവാലയങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ദാര്‍സൈത്ത് സെന്‍റ് തോമസ് ചര്‍ച്ചില്‍ പ്രത്യേക കരോളും സംഘടിപ്പിച്ചിരുന്നു. ക്രിസ്മസിന്‍െറ ഭാഗമായി ചര്‍ച്ചുകളില്‍ പ്രത്യേക കുര്‍ബാനയും നടത്തും. ശനിയാഴ്ച രാത്രി ഏഴുമുതലാണ് കുര്‍ബാനകള്‍ ആരംഭിക്കുന്നത്. ഓര്‍ത്തഡോക്സ്, മാര്‍ത്തോമ, സി.എസ്.ഐ, കാത്തലിക് തുടങ്ങി പത്തോളം വിഭാഗങ്ങളില്‍പെട്ട വിശ്വാസികളാണ് ഒമാനിലുള്ളത്. ഈ വിഭാഗങ്ങള്‍ ഒരേ ചര്‍ച്ചില്‍ വെറെ വേറെ സമയങ്ങളിലാണ് കുര്‍ബാന നടത്തുന്നത്. കൂടാതെ തീജ്വാല ശുശ്രൂഷ, പ്രതിക്ഷണ ശുശ്രൂഷ, സ്നേഹവിരുന്ന് എന്നിവയുമുണ്ടാവും. 25ന് രാവിലെയും രാത്രിയും കുര്‍ബാനകളുണ്ടാവും. ക്രിസ്മസ് ദിനത്തില്‍ എല്ലാവരും പ്രാര്‍ഥനക്കത്തെുന്നതിനാല്‍ ചര്‍ച്ചുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വീടുകളില്‍ വൈവിധ്യമായ വിഭവങ്ങളും ഒരുക്കും. മാംസാഹാരം ഈ ഭക്ഷ്യ വിഭവങ്ങളില്‍ പ്രധാനമാണ്. വെള്ളപ്പവും ഉണ്ടാക്കും. കേക്കുകള്‍ ക്രിസ്മസിന്‍െറ അവിഭാജ്യഘടകമാണ്. വീടുകളിലും കേക്കുകളുണ്ടാക്കും. ബേക്കറികളില്‍ വിവിധ തരത്തിലുള്ള കേക്കുകള്‍ വില്‍പനക്കത്തെുന്നുണ്ട്. ക്രിസ്മസിന്‍െറ ഭാഗമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കലും ബന്ധം പുതുക്കലും നടക്കാറുണ്ട്. ഈ വര്‍ഷം ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാല്‍ പൊതുവെ പൊലിമ കുറയും.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.