മസ്കത്ത്: സൂറിലെ പ്രവാസികള്‍ക്ക് സാന്ത്വനത്തിന്‍െറ തൂവല്‍സ്പര്‍ശമേകി നടപ്പാക്കുന്ന സാന്ത്വനം കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രചാരണാര്‍ഥം സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍െറ വിതരണം ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലര്‍ എം.എ.കെ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. എം.പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. പദ്ധതി ആരംഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ക്കായി 25ലക്ഷം രൂപയുടെ സഹായം അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും മരിക്കുന്ന അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന പദ്ധതി ഏറ്റെടുക്കാന്‍ പ്രവാസി സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്നും പദ്ധതി വിശദീകരിച്ച് അബ്ദുറബ്ബ് ബാഫഖി തങ്ങള്‍ അഭിപ്രായപ്പെട്ടു. മലയാളം വിങ് കണ്‍വീനര്‍ ശ്രീധര്‍ബാബു, നാസര്‍ (ഐ.എസ്.സി) അനില്‍ ഉഴമലക്കല്‍ (ഒ.ഐ.സി.സി), സുലേഖ തങ്ങള്‍ (വനിതാ വിഭാഗം), ഫക്രുദ്ദീന്‍ (എംബസി കോണ്‍സുലര്‍), സൈനുദ്ദീന്‍ കൊടുവള്ളി (കെ.എം.സി.സി), സുരേഷ് (ഗുരുകൃപ), ഉദയന്‍ (എസ്.എന്‍.ഡി.പി), പ്രചാരണ വിഭാഗം കണ്‍വീനര്‍ ജഹാംഗീര്‍ എന്നിവര്‍ സംസാരിച്ചു. സാന്ത്വനം കണ്‍വീനര്‍ അസ്ലം മൂസ സ്വാഗതവും എം.കെ. അമീന്‍ നന്ദിയും പറഞ്ഞു. ഫിദാ അമീന്‍ പ്രാര്‍ഥനാഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.