മസ്കത്ത്: കഴിഞ്ഞവര്‍ഷം രാജ്യത്ത് 20 ലക്ഷത്തിലേറെ വിനോദസഞ്ചാരികള്‍ എത്തിയെന്ന് ടൂറിസം മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട്. ആദ്യത്തെ 10 മാസത്തെ കണക്കനുസരിച്ച് 20,65,414 വിനോദസഞ്ചാരികളാണ് ഒമാനിലത്തെിയത്. വിനോദസഞ്ചാര കപ്പലുകളില്‍ എത്തിയവര്‍ ഉള്‍പ്പെടാത്ത കണക്കാണിത്. 2014നെക്കാള്‍ 3,02,221 പേരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ ഇതേ കാലയളവില്‍ രാജ്യത്തത്തെിയ വിനോദസഞ്ചാരികളുടെ എണ്ണം 17,62,920 ആണ്. ലൈസന്‍സുള്ള ഹോട്ടലുകളുടെ എണ്ണം 2015ല്‍ 318 ആയി. 2014ല്‍ ഇത് 297 ആയിരുന്നു. 7.1 ശതമാനം വര്‍ധനയാണ് ഉണ്ടായത്. റൂമുകളുടെയും ഹോട്ടല്‍ അപ്പാര്‍ട്മെന്‍റുകളുടെയും എണ്ണത്തില്‍ 8.2 ശതമാനം വര്‍ധനയുണ്ടായി. 2014ല്‍ 15,424 ആയിരുന്നത് കഴിഞ്ഞവര്‍ഷം 16,691 ആയി വര്‍ധിച്ചു. ബെഡുകളുടെ എണ്ണം 23,997ല്‍നിന്ന് 25,966 ആയും ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 11 പഞ്ചനക്ഷത്ര ഹോട്ടലുകളാണുള്ളത്. പഞ്ചനക്ഷത്ര റൂമുകളുടെ എണ്ണം 2450 ആയി. 2014ല്‍നിന്ന് 6.7 ശതമാനം വര്‍ധന. രണ്ടു ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍കൂടി 2015ല്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ മൊത്തം ഹോട്ടലുകളുടെ എണ്ണം 23 ആയി. ഈ കാറ്റഗറിയിലെ ഹോട്ടല്‍മുറികളുടെ എണ്ണം 9.7 ശതമാനം വര്‍ധിച്ച് 3300 ആയി. ത്രീസ്റ്റാര്‍ (20 ഹോട്ടലുകള്‍, 1689 മുറികള്‍), ടൂസ്റ്റാര്‍ (47 ഹോട്ടലുകള്‍, 2881 മുറികള്‍) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കണക്കുകള്‍. ടൂറിസം മന്ത്രാലയം ലൈസന്‍സ് നല്‍കിയ ഹോട്ടല്‍ അപ്പാര്‍ട്മെന്‍റുകളുടെ എണ്ണം 113 ആയി. 2014ല്‍ ഇത് 103 ആയിരുന്നു. 9.7 ശതമാനം വര്‍ധനയാണ് ഉണ്ടായത്. റൂമുകളുടെയും അപ്പാര്‍ട്മെന്‍റുകളുടെയും എണ്ണം 11.3 ശതമാനം വര്‍ധിച്ച് 3661 ആയി. വിനോദയാത്രികര്‍ക്കുള്ള ക്യാമ്പുകളുടെയും പൈതൃകഭവനങ്ങളുടെയും എണ്ണത്തിലും കഴിഞ്ഞവര്‍ഷം വര്‍ധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.