‘നടുക്കം വിട്ടുമാറാതെ’ നാദിര്‍ഷ

മസ്കത്ത്: ആദ്യസിനിമ സൂപ്പര്‍ഹിറ്റ് ആയതിന്‍െറ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ളെന്ന് നാദിര്‍ഷാ പറയുമ്പോള്‍ അതിലുമുണ്ട് അല്‍പം കോമഡി. മിമിക്രി കലാകാരന്‍, പാരഡി ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ വേഷങ്ങളില്‍ മൂന്നു പതിറ്റാണ്ടിലധികം മലയാളിയെ രസിപ്പിച്ച നാദിര്‍ഷ സിനിമാ സംവിധായകന്‍െറ മേലങ്കി അണിഞ്ഞപ്പോള്‍ വിസ്മയിപ്പിക്കുകയാണ് ചെയ്തത്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ആദ്യസിനിമ പുതുമുഖത്തിന്‍െറ ഒരു അങ്കലാപ്പുമില്ലാതെ അദ്ദേഹം വിജയത്തിലത്തെിച്ചു. ‘എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു. പടച്ചവന്‍െറ അനുഗ്രഹം. ഉമ്മയെയും സഹോദരങ്ങളെയും 16 വയസ്സുകാരനായ എന്നെ ഏല്‍പിച്ച് വിടപറഞ്ഞുപോയ പിതാവിന്‍െറയും അനുഗ്രഹം’- മസ്കത്തില്‍ ഹ്രസ്വസന്ദര്‍ശനത്തിനത്തെിയ നാദിര്‍ഷ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  രണ്ടാമത്തെ സിനിമയുടെ ചര്‍ച്ചക്കായി ദുബൈയില്‍ എത്തിയ നാദിര്‍ഷാ മുലധ  ഇന്ത്യന്‍ സ്കൂളിന്‍െറ രജത ജൂബിലി ആഘോഷങ്ങളുടെ  മുഖ്യാതിഥി ആയിട്ട് എത്തിയതാണ്. ‘അമര്‍ അക്ബര്‍ അന്തോണി’ തമിഴില്‍ റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാദിര്‍ഷാ പറഞ്ഞു.
 കന്നടയിലും തമിഴിലും സിനിമകള്‍ സംവിധാനം ചെയ്യാനുള്ള ആലോചനകളുമുണ്ട്. ആദ്യസിനിമ ചിത്രീകരിക്കും മുമ്പേ അതിലൊരു ട്വിസ്റ്റ് കാട്ടിയ ആളാണ് നാദിര്‍ഷാ. അടുത്ത സുഹൃത്തായ നടന്‍ ദിലീപായിരിക്കും ആദ്യസിനിമയിലെ നായകന്‍ എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍, അഭിനയിച്ചത് പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും. ഈ ട്വിസ്റ്റിന് കാരണക്കാരന്‍ ദിലീപ് തന്നെയാണെന്ന് പറയുന്നു നാദിര്‍ഷാ. ഈ സിനിമയുടെ വിജയം നാദിര്‍ഷായുടേത് മാത്രമായിരിക്കണം എന്നുപറഞ്ഞ് ദിലീപാണ് അഭിനയിക്കുന്നില്ളെന്ന് തീരുമാനിച്ചത്. സിനിമയിലെ തന്‍െറ റോള്‍മോഡല്‍ സംവിധായകന്‍ സിദ്ദീഖ് ആണ്. ‘അദ്ദേഹത്തെ പോലെയൊരു സിനിമാക്കാരനും മനുഷ്യസ്നേഹിയും വേറെ കാണില്ല. പഴയകാല സുഹൃത്തുക്കളെ കണ്ടത്തെി അവരെ മുഖ്യധാരയിലത്തെിക്കാന്‍ അവസരമൊരുക്കുന്ന കലാകാരന്‍. ഇക്കാലത്ത് അങ്ങനെയുള്ളവര്‍ വളരെ വിരളമാണ്’- നാദിര്‍ഷാ പറഞ്ഞു. ഏലൂര്‍ ഫാക്ട് സ്കൂളില്‍നിന്ന് പാടിത്തുടങ്ങിയ കലാജീവിതം പിന്നെ പ്രഫഷനല്‍ വേദികളില്‍ എത്തിയപ്പോള്‍ നാദിര്‍ഷായുടെ ഗാനങ്ങളേക്കാള്‍ അനുകരണ കലയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലും ഗള്‍ഫ് നാടുകളിലും ഏറ്റവും തിരക്കുള്ള സ്റ്റേജ് പെര്‍ഫോമര്‍ ആയിമാറാന്‍ അധികകാലം വേണ്ടിവന്നില്ല.
 വി.ഡി. രാജപ്പനില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പാരഡി ഗാനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത് വഴി ഈരംഗത്ത് പുതിയ മാനങ്ങള്‍ കണ്ടത്തെുകയും ചെയ്തു. ഇതിനിടയില്‍ സിനിമാഭിനയം, ടി.വി. അവതാരകന്‍ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചു.  നാലിലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ‘ദാസേട്ടന്‍ എന്‍െറ ഈണങ്ങള്‍ക്ക് ശബ്ദം നല്‍കിയതാണ് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്ന്. അനവധി താരനിശകള്‍ സംവിധാനം ചെയ്തിട്ടുള്ള എനിക്ക് എന്നും പ്രചോദനം ഗള്‍ഫിലെ സാധാരണക്കാരാണ്. ഗള്‍ഫ് പ്രേക്ഷകരാണ് എന്നെപ്പോലെയുള്ള കലാകാരന്മാരെ ആള്‍ക്കൂട്ടത്തില്‍നിന്ന് തിരിച്ചറിഞ്ഞ് ഇവിടംവരെയത്തെിച്ചത്. ജീവനുള്ള കാലത്തോളം അവരോടുള്ള കടപ്പാട് മറക്കാന്‍ കഴിയില്ല’- നാദിര്‍ഷ മനസ്സ് തുറന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.