മസ്കത്ത്: ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മത്രയുടെ മുഖം മാറും. അടുത്ത മൂന്നുവര്‍ഷം കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മത്രയെ മാറ്റാനാണ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും മസ്കത്ത് മുനിസിപ്പാലിറ്റിയും പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഇതിന്‍െറ ഭാഗമായി മത്രയില്‍ വന്‍ പാര്‍കിങ് സൗകര്യമൊരുക്കുമെന്ന് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രി അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുത്തൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആറായിരം വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതോടെ മത്രയിലെ ഗതാഗത കുരുക്കുകള്‍ കുറക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. രണ്ടുലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പാര്‍ക്കിങ് മേഖല ഒരുക്കുക. മത്രയിലെ ഗതാഗതക്കുരുക്ക് ഒഴിവാകുന്നതോടെ കൂടുതല്‍ സന്ദര്‍ശകര്‍ മത്രയിലത്തെുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മത്രയെ രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ അധികൃതര്‍ നേരത്തേ ആരംഭിച്ചിരുന്നു. മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖം വിനോദസഞ്ചാര തുറമുഖമാക്കി മാറ്റിയത് ഇതിന്‍െറ ഭാഗമായിരുന്നു. നേരത്തേ ചരക്ക് തുറമുഖമായി പ്രവര്‍ത്തിച്ചിരുന്ന മത്ര തുറമുഖത്തുനിന്നും ചരക്കുനീക്കവും കാര്‍ഗോയും സൊഹാറിലേക്ക് മാറ്റിയിരുന്നു. മത്ര തുറമുഖത്തത്തെുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുമാണിത്.
പാര്‍ക്കിങ് സൗകര്യം വര്‍ധിക്കുന്നതോടെ കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളും അയല്‍രാജ്യങ്ങളില്‍നിന്നുള്ളവരും മത്രയിലത്തെുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മത്രയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സൗകര്യമൊരുക്കാനും 500 ദശലക്ഷം റിയാലിന്‍െറ പദ്ധതികളാണ് നടപ്പാക്കുന്നത്. നാലു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം 2019ല്‍ പൂര്‍ത്തിയാവും.
മത്സ്യബന്ധനം നടത്തുന്നവര്‍ക്കായി പ്രത്യേക പാലം, മത്സ്യ ചന്ത, പഞ്ചനക്ഷത്ര ഹോട്ടല്‍, ചതുര്‍ നക്ഷത്ര കുടുംബ ഹോട്ടല്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍, കടല്‍ അഭിമുഖ റസ്റ്റാറന്‍റുകള്‍, കഫേകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഒന്നാം ഘട്ടത്തിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.