മസ്കത്ത്: സലാല ടൂറിസം ഫെസ്റ്റിവലിന് സലാലയിലത്തെുന്നവര്‍ സലാലയിലെ കടലില്‍ നീന്താനിറങ്ങരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് . ഖരീഫ് സീസണില്‍ ശക്തമായതും ഉയര്‍ന്ന് പൊങ്ങുന്നതുമായ തിരമാലകള്‍ വന്‍ അപകടം വിളിച്ചു വരുത്തുമെന്നും പൊലീസ് പറഞ്ഞു. കടല്‍ത്തീരത്ത് എത്തുമ്പോള്‍ കുട്ടികളുടെമേല്‍ പ്രത്യേകം ശ്രദ്ധ വെക്കണമെന്നും അവരെ കടലില്‍ ഇറങ്ങാന്‍ അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. നീന്താന്‍ ഇറങ്ങുന്നവര്‍ മുങ്ങാനുള്ള നല്ല സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. അടുത്തിടെ ദോഫാര്‍ കടല്‍ തീരത്തത്തെുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. അപകടസാധ്യത ഏറെയുള്ള അല്‍ ദാഹ്രീസ്, അല്‍ മുഗ്സെല്‍ എന്നീ ബീച്ചുകളിലെ സുരക്ഷാചുമതലയാണ് ഇവര്‍ക്കുനല്‍കിയത്.
ഈ സുരക്ഷാ സംഘത്തിന്‍െറ കൈവശം കടലില്‍ അപകടത്തില്‍പെടുന്നവരെ രക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട് . കഴിഞ്ഞവര്‍ഷം രണ്ട് യു.എ.ഇ പൗരന്മാര്‍ മിര്‍ബാത്തില്‍ മുങ്ങിമരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.