മസ്കത്ത്: സലാലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തി. ഞായറാഴ്ച നാവോത്ഥാന ദിനത്തിന്‍െറ പൊതു അവധി പ്രഖ്യാപിച്ചതോടെ വാരാന്ത്യം അടക്കം മൂന്നു ദിവസം ലഭിച്ചത് സഞ്ചാരികള്‍ക്ക് ഇരട്ടി മധുരമായി. സമീപ ഗവര്‍ണറേറ്റുകളിലുള്ളവരാണ് ഈ ദിവസങ്ങളില്‍ സലാലയിലത്തെിയത്. ജി.സി.സി രാജ്യങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ഇവിടങ്ങളില്‍നിന്നുള്ള നിരവധി സന്ദര്‍ശകരും സലാലയിലത്തെുന്നുണ്ട്. ഇതിനാല്‍ വിവിധ ജി.സി.സി രാജ്യങ്ങളില്‍നിന്ന് സലാലയിലേക്കുള്ള വിമാനങ്ങളിലും തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. സലാല ഫെസ്റ്റിവല്‍ പരിഗണിച്ച് ഒമാന്‍ എയര്‍ അടക്കമുള്ള വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വിസും ആരംഭിച്ചിട്ടുണ്ട്്. കഴിഞ്ഞ കുറേ ദിവസമായി തുടര്‍ച്ചയായ പെയ്യുന്ന ചാറ്റല്‍ മഴയും തണുത്ത കാലാവസ്ഥയും കൂടുതല്‍ സന്ദര്‍ശകരെ സലാലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രകൃതി രമണീയതക്കൊപ്പം ചരിത്ര പ്രാധാന്യമുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും സലാലയിലുണ്ട്. ഇവയില്‍ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.
സലാലയിലത്തെുന്നവരെല്ലാം ഈ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരിക്കും. സലാലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കുന്തിരിക്ക മ്യൂസിയം ഏറെ പ്രധാനപ്പെട്ടതാണ്. സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന നിരവധി കാഴ്ചകള്‍ ഈ മ്യൂസിയത്തിലുണ്ട്. കുന്തിരിക്കത്തിന് ഏറെ പേര് കേട്ട കേന്ദ്രമാണ് സലാല. പുരാതനകാലം മുതല്‍ ഇവിടെനിന്ന് കുന്തിരിക്കം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. കേരളത്തില്‍പോലും അക്കാലത്ത് സലാലയില്‍നിന്ന് കുന്തിരിക്കം എത്തിയിരുന്നു. മ്യൂസിയത്തോടനുബന്ധിച്ച് 12ാം നൂറ്റാണ്ടില്‍ കുന്തിരിക്കം കയറ്റി അയച്ചിരുന്ന പുരാതന തുറമുഖവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി കാഴ്ചകളും പുരാവസ്തു അവശിഷ്ടങ്ങളും കൗതുകകരമാണ്. ഇവയില്‍ പലതും പുരാതന ഇസ്ലാമിക നാഗരികതയുടെ അവശിഷ്ടങ്ങളാണ്. ചരിത്ര പ്രാധാന്യം കാരണം ഇത് യുനെസ്കോയുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അയ്യൂബ് നബിയുടെ ഖബറിടം സ്ഥിതിചെയ്യുന്ന മലനിരയും സന്ദര്‍ശകര്‍ക്ക് ആനന്ദം പകരും. പ്രകൃതി രമണീയമാണ് ഈ മലനിര. പച്ചപിടിച്ച മലനിരക്ക് മുകളിലാണ് ശവകുടീരം സ്ഥിതിചെയ്യുന്നത്. ഖരീഫ് കാലത്ത് ഊട്ടി മലനിരകളിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ് ഈ യാത്രയില്‍ അനുഭവപ്പെടുക. മലമുകളില്‍നിന്ന് സലാലയുടെ പച്ചപ്പും രമണീയതയും ആവോളം ആസ്വദിക്കാന്‍ കഴിയും.
അര്‍സാത്ത് വെള്ളച്ചാട്ടം സലാല സന്ദര്‍ശകരുടെ മനംകവരും. സലാലയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള അര്‍സാത്ത് വല്ലാത്ത കാഴ്ചതന്നെയാണ് പകരുന്നത്. അസ്റാത്തിനോടനുബന്ധിച്ച് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്‍െറ മനോഹരമായ പൂന്തോട്ടമുണ്ട്. ഖരീഫ് കാലത്ത് ഇത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. വെള്ളച്ചാട്ടത്തിനോടനുബന്ധിച്ച് ഗുഹകളടക്കമുള്ള നിരവധി കാഴ്ചകളുണ്ട്. ഖരീഫ് കാലത്ത് ഇവിടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പക്ഷികളും സന്ദര്‍ശകരായത്തെും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നത്തെുന്ന വിവിധയിനം ദേശാടനപക്ഷികളും ഇതില്‍ ഉള്‍പ്പെടും. താഖാ കോട്ടയും സലാലയിലെ ത്വാഖാ കോട്ടയും പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. 19ാം നൂറ്റാണ്ടില്‍ ഗോത്രത്തലവന്മാരാണ് ഈ കോട്ട സ്ഥാപിച്ചത്. ഇവരുടെ താമസയിടമായിരുന്നു ഈ താഖാ. ഇവയുടെ ചരിത്രവും ജീവിതരീതിയും വിശദീകരിക്കുന്ന വിഡിയോ പ്രദര്‍ശനവും കോട്ടയിലുണ്ട്. മിര്‍ബാത്ത് അടക്കമുള്ള മറ്റ് നിരവധി കാഴ്ചകളും സലാല സന്ദര്‍ശകര്‍ക്ക് ഹരം പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.