ഒമാന്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്  മൂന്നര ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ

മസ്കത്ത്: ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ക്രമമായ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം. 
കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലത്തെിയത്. ഈ വര്‍ഷം ഈ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഒമാന്‍ ടൂറിസത്തിന്‍െറ ഇന്ത്യന്‍ പ്രതിനിധി ലുബൈന ഷീറാസി പറഞ്ഞു. 
ഇന്ത്യന്‍ വിവാഹങ്ങള്‍ ഈ വര്‍ഷം ഒമാനില്‍ കൂടുതലായി നടക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം മൈസ് (മീറ്റിങ്സ്, ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സിങ്, എക്സിബിഷന്‍) വിഭാഗത്തില്‍പെടുമെന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നും കരുതുന്നു. കുടുംബങ്ങള്‍, ദമ്പതികള്‍, ബിസിനസുകാര്‍, വിവാഹപാര്‍ട്ടികള്‍ എന്നിവരെയാണ് ഒമാനിലേക്ക് കൂടുതലായി പ്രതീക്ഷിക്കുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ ആദ്യഘട്ടം ആഗസ്റ്റില്‍ പൂര്‍ത്തിയാകും. 
ഇതോടെ ‘മൈസ്’ വിഭാഗത്തില്‍പെടുന്ന സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 60 ശതമാനത്തിന്‍െറ വര്‍ധന ഉണ്ടായതായും ഷീറാസി പറഞ്ഞു.  കഴിഞ്ഞ വര്‍ഷം ഒമാനിലത്തെിയ ആകെ സഞ്ചാരികളുടെ എണ്ണത്തില്‍ 17.7 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. മൊത്തം 24 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ഒമാന്‍െറ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തിയത്. 
വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജി.സി.സി രാഷ്ട്രങ്ങളും വിവിധ കര്‍മപദ്ധതികള്‍ തയാറാക്കുന്നുണ്ട്. 2040ഓടെ മൊത്തം സഞ്ചാരികളുടെ എണ്ണം 53 ലക്ഷമായി ഉയര്‍ത്താനാണ് പദ്ധതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.