അടുത്തയാഴ്ച അവസാനത്തോടെ  കൊടുങ്കാറ്റിനും മഴക്കും സാധ്യത

മസ്കത്ത്: അടുത്തയാഴ്ച അവസാനത്തോടെ ഒമാനിലും യമനിലും കൊടുങ്കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി റിപ്പോര്‍ട്ട്. 
ഒറ്റപ്പെട്ട മഴയും കൊടുങ്കാറ്റും ഒമാനില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ കാണിക്കുന്നതെന്ന് അക്യുവെതര്‍.കോം പറയുന്നു. കൃത്യമായ സമയം പ്രവചിക്കുക ബുദ്ധിമുട്ടാണ്. 
ഈമാസം 24ഓടെയാകാനാണ് സാധ്യത കൂടുതലെന്നും മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകനായ ജാക് നിക്കോള്‍സ് പറഞ്ഞു. ഇത് ഒരു ചുഴലിക്കൊടുങ്കാറ്റാണെന്നുപറയാന്‍ സാധിക്കില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്‍െറ അനുബന്ധമായിട്ടാകും ഈ കാലാവസ്ഥാ മാറ്റം അനുഭവപ്പെടുക. മഴക്കുള്ള സാധ്യത കാണിക്കുന്നുണ്ടെങ്കിലും അവയുടെയെല്ലാം സമയം വ്യത്യസ്തമാണ്. ഏറ്റവും അടുത്ത് സാധ്യതയുള്ള തീയതിയാണ് 24ാം തീയതിയെന്നും ജാക് നിക്കോള്‍സ് പറഞ്ഞു. സലാലയൊഴിച്ചുള്ള ഒമാന്‍െറ മറ്റു ഭാഗങ്ങളില്‍ വേനല്‍ചൂട് കഠിനമാണ്. 
കഴിഞ്ഞ ഞായറാഴ്ച സുവൈഖില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 50 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. മസ്കത്തില്‍ ഇന്നലെ 34 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. അതിനിടെ, അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഒമാനിലെ താപനില 35നും 40 ഡിഗ്രിക്കുമിടയില്‍ ആകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
അന്തരീക്ഷത്തിലെ ഈര്‍പ്പത്തിലും വര്‍ധനവുണ്ടാകും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.