സലാലക്ക് കുളിരേകി ഇനി  ഖരീഫ് കാലം

മസ്കത്ത്: സലാലയില്‍ ഖരീഫ് സീസണ് ഇന്ന് തുടക്കം.  സെപ്റ്റംബര്‍ 21 വരെ നീളുന്ന മഴക്കാലം ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് എത്തുക. ഏതാനും ദിവസമായി സലാലയില്‍ ചൂട് 30- 31 ഡിഗ്രിക്കിടയിലാണ്. മലമ്പ്രദേശങ്ങളില്‍ പലയിടത്തും കോടമഞ്ഞിറങ്ങി. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിനും കുറവുണ്ട്. സുഖകരമായ കാലാവസ്ഥ നോമ്പെടുക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമാണ്. മഴ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ കാലാവസ്ഥ തുടരുന്നതിനൊപ്പം മഴകൂടി ലഭിച്ചാല്‍ ചെറിയ പെരുന്നാളോടെ സലാലയിലെ മലനിരകള്‍ മൊത്തം പച്ചപുതക്കും. ദൈവത്തിന്‍െറ സ്വന്തം നാടിന്‍െറ മണ്ണും മനവും കുളിര്‍പ്പിച്ച് മഴയത്തെുമ്പോള്‍ കടലിനിപ്പുറം സലാലയുടെ മനസ്സും തണുക്കും. വരണ്ടുണങ്ങിയ പ്രദേശങ്ങളെ നനയിപ്പിച്ച് അധികം വൈകാതെ ഇവിടെയും  മഴ എത്തും. 
പുതുമഴ മനംനിറഞ്ഞ് ആസ്വദിക്കാനും ചാറ്റല്‍മഴയിലലിഞ്ഞ് സ്വയം മറക്കാനും  സ്വദേശികളായ നിരവധി പേര്‍ ജബലുകള്‍ കയറും.  ഇടവേളകളില്ലാതെ  പെയ്യുന്ന മഴ ഗള്‍ഫ് നാടുകളില്‍ സലാലക്ക് സ്വന്തം.  സീസണിന്‍െറ തുടക്കത്തില്‍ സലാലയോട് ചേര്‍ന്ന മലനിരകളെ കുളിരണയിക്കുന്ന ചാറ്റല്‍മഴ പിന്നീട് പ്രദേശമാകെ പടരും. മഴത്തുള്ളികള്‍ മണ്ണില്‍ പതിയുന്നതോടെ വേനലില്‍ ഉണങ്ങിവരണ്ട് കിടന്ന മലനിരകളില്‍ ജീവന്‍െറ പുല്‍ക്കൊടികള്‍ പ്രത്യക്ഷപ്പെടും. അതോടെ, സലാലയുടെ മലമ്പ്രദേശങ്ങള്‍ പച്ചയണിഞ്ഞ് കൂടുതല്‍ സുന്ദരമാകും. ഒമാന്‍െറ മറ്റു ഭാഗങ്ങളിലും ഇതര ഗള്‍ഫ് നാടുകളിലും വേനല്‍കനത്ത് കൊടും ചൂടില്‍ വേവുന്ന കാലത്താണ് സലാലയില്‍ കുളിര്‍മഴ പെയ്യുക. ചെറിയ പെരുന്നാള്‍ അവധിയോടെ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി വന്‍ജനാവലി സലാലയിലേക്ക് ഒഴുകും. ലോകത്തിന്‍െറ വിവിധഭാഗത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ ഖരീഫ് സീസണ്‍ ആസ്വദിക്കാനത്തെും. കഴിഞ്ഞ മഴക്കാലത്ത് പ്രതിദിനം അയ്യായിരം സന്ദര്‍ശകര്‍ എന്ന തോതില്‍ 5.14 ലക്ഷം പേരാണ് സലാല സന്ദര്‍ശിക്കാന്‍ എത്തിയത്. സന്ദര്‍ശകരില്‍ 89.2 ശതമാനം പേരും സ്വദേശികളും ജി.സി.സി പൗരന്മാരുമാണ്. പുതിയ സലാല വിമാനത്താവളം ഉദ്ഘാടനം ചെയ്തതോടെ ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. സന്ദര്‍ശകര്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. 2700 ഹോട്ടല്‍മുറികളാണ് സഞ്ചാരികള്‍ക്ക് അധികമായി സജ്ജമാക്കിയത്. ഹോട്ടല്‍മുറികളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്‍െറ വര്‍ധനവാണുള്ളത്. വിമാന സര്‍വിസുകളും സീസണില്‍ വര്‍ധിപ്പിക്കും. ഒമാന്‍ എയര്‍ മസ്കത്ത് - സലാല റൂട്ടില്‍ 11 പ്രതിദിന സര്‍വീസുകളാകും നടത്തുക. ഫൈ്ള ദുബൈ, ഖത്തര്‍ എയര്‍വേസ് എന്നിവയും അധിക സര്‍വിസുകള്‍ നടത്തുന്നുണ്ട്. മസ്കത്ത്- സലാല റോഡില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കുമെന്ന് ആര്‍.ഒ.പിയും അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.