പുതിയ ഒരുറിയാല്‍ നോട്ട് പുറത്തിറക്കി

മസ്കത്ത്: ചെറിയ പെരുന്നാളിന് മുന്നോടിയായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ഒരു റിയാലിന്‍െറ നോട്ടാണ് പുറത്തിറക്കിയത്. കഴിഞ്ഞ ദേശീയ ദിനത്തില്‍ പുറത്തിറങ്ങിയശേഷം തിരുത്തുകള്‍ക്കായി പിന്‍വലിച്ച റിയാലാണ് വീണ്ടും പുറത്തിറക്കിയത്. നൂറു ബൈസയുടെയും 500 ബൈസയുടെയും പുതിയ നോട്ടുകള്‍ ഈ വര്‍ഷം പുറത്തിറക്കില്ളെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. ഈ രണ്ടു വിഭാഗത്തിലുംപെടുന്ന നോട്ടുകള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്. പ്രിന്‍റിങ് ചെലവ് ഒഴിവാക്കുന്നതിനാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കാത്തത് എന്ന വാര്‍ത്തകള്‍ സെന്‍ട്രല്‍ ബാങ്ക് തള്ളുകയും ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.