തലശ്ശേരി പ്രീമിയര്‍ ലീഗ് സെവന്‍സ് ഫുട്ബാള്‍  കിരീടം ടെലി എഫ്.സിക്ക്

മസ്കത്ത്: അല്‍റെഹ്വാന്‍ തലശ്ശേരി പ്രീമിയര്‍ ലീഗ് സെവന്‍സ്  ഫുട്ബാള്‍ കിരീടം ടെലി എഫ്.സിക്ക്. ബോഷര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അല്‍നഹ്ലയെ തോല്‍പിച്ചാണ് ടെലിബോയ്സ് കിരീടമുയര്‍ത്തിയത്. 
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയുടെ 20ാം മിനിറ്റില്‍ ടെലി എഫ്.സിയുടെ സര്‍ഫറാസ് ആണ് ആദ്യം വല കുലുക്കിയത്. മിനിറ്റുകള്‍ക്കുശേഷം അല്‍നഹ്ലയുടെ അജ്മല്‍ സമനിലഗോള്‍ നേടി. 
പൊല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ അല്‍നഹ്ലയുടെ പ്രതിരോധനിരയിലെ പിഴവിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയാണ് ടെലി എഫ്.സിക്ക് വിജയവഴി തുറന്നത്. കിക്കെടുത്ത ജാംസി പിഴവൊന്നും കൂടാതെ പന്ത് വലയിലത്തെിച്ചു.  സ്റ്റേഡിയം ബ്രദേഴ്സ് ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി വാരാന്ത്യങ്ങളില്‍ നടന്നുവന്ന മത്സരങ്ങള്‍ കാണാന്‍ നിരവധി കാണികളാണ് എത്തിയത്. 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി പ്രദര്‍ശന ഫുട്ബാള്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. ടെലി എഫ്.സിയിലെ അഫ്സലാണ് മാന്‍ ഓഫ് ദി മാച്ച്. പ്രതീക്ഷയുണര്‍ത്തുന്ന താരത്തിനുള്ള അവാര്‍ഡ് സ്മാഷേഴ്സിലെ ഷാഹുലിനും ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം ടെലി എഫ്.സിയിലെ ഷിബിലിക്കും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം യു.ടി.എസ്.സിയിലെ ഹരീഷിനും മാന്‍ ഓഫ് ദി സീരീസ് പുരസ്കാരം ടെലി എഫ്.സിയിലെ ജാംസിക്കും സെമി ഫൈനലുകളിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം അല്‍നഹ്ലയിലെ അജ്മലിനും ടെലി എഫ്.സിയിലെ അഫ്സലിനും ലഭിച്ചു. കോസ്മോസിനാണ് ഫെയര്‍ പ്ളേ പുരസ്കാരം. അല്‍ റെഹ്വാന്‍ കോണ്‍ട്രാക്ടിങ്ങിന്‍െറ സിറാജ് അബ്ദുല്ല സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. 
ഏഷ്യാ എക്സ്പ്രസ് ഏരിയാ മാനേജര്‍ അബ്ദുല്‍ നാസര്‍, ഓപറേഷന്‍സ് മാനേജര്‍ സുബൈര്‍, രഞ്ജന്‍ (എയര്‍ അറേബ്യ), ഡോ. മുജീബ് (അമാന മെഡിക്കല്‍ സെന്‍റര്‍) എന്നിവരും സമാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.