ദശലക്ഷം ബാരലിന്‍െറ പുതിയ   ക്രൂഡോയില്‍ ശേഖരം കണ്ടത്തെി

മസ്കത്ത്: രാജ്യത്തെ ക്രൂഡോയില്‍ ശേഖരത്തില്‍ വര്‍ധന. 437 ദശലക്ഷം ബാരലിന്‍െറ ശേഖരം കഴിഞ്ഞവര്‍ഷം പുതുതായി കണ്ടത്തെിയതായി എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലീം അല്‍ ഒൗഫി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ, രാജ്യത്തെ ക്രൂഡോയിലിന്‍െറയും അനുബന്ധ കണ്ടന്‍സേറ്റിന്‍െറയും ശേഖരം 5,373 ദശലക്ഷം ബാരലായി ഉയര്‍ന്നു. 22.99 ലക്ഷം കോടി ക്യുബിക് ഫീറ്റ് പ്രകൃതിവാതക ശേഖരവും ഒമാനിലുണ്ടെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തിന്‍െറ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ അണ്ടര്‍ സെക്രട്ടറി അറിയിച്ചു. ക്രൂഡോയില്‍, പ്രകൃതി വാതക ഉല്‍പാദനം കഴിഞ്ഞവര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ക്രൂഡോയില്‍  ഉല്‍പാദനം നാലു ശതമാനം വര്‍ധിച്ച് 9,81,000 ബാരല്‍ ആയപ്പോള്‍ വാതക ഉല്‍പാദനം ആറുശതമാനം വര്‍ധിച്ച് 5,373 ദശലക്ഷം ക്യുബിക് മീറ്ററുമായി. സൊഹാര്‍, മിന അല്‍ ഫഹല്‍ റിഫൈനറികളില്‍ കഴിഞ്ഞവര്‍ഷം 85.3 ദശലക്ഷം ബാരല്‍ ഇന്ധനമാണ് ഉല്‍പാദിപ്പിച്ചതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. സൊഹാര്‍ റിഫൈനറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീകരണശേഷം മൊത്തം ഉല്‍പാദനം 2.47 ലക്ഷം ബാരലായി ഉയരും. പ്രതിദിനം 74,900 ബാരല്‍ ഡീസലും 45,700 ബാരല്‍ സൂപ്പര്‍ പെട്രോളും 15,600 ബാരല്‍ റെഗുലര്‍ പെട്രോളും നവീകരണ ശേഷം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എണ്ണ, പ്രകൃതിവാതക മേഖലയിലെ നിക്ഷേപത്തിന് വിദേശ, സ്വദേശി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം നടപടികള്‍ തുടരുകയാണ്. പര്യവേക്ഷണം, ഉല്‍പാദനം, ശുദ്ധീകരണം അനുബന്ധ സേവന മേഖലകളിലെ നിക്ഷേപത്തിന് കമ്പനികള്‍ രംഗത്തത്തെണമെന്നും അണ്ടര്‍ സെക്രട്ടറി ആവശ്യപ്പെട്ടു. വിപണി സ്ഥിരത കൈവരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അടുത്ത മാസം 17ന് ദോഹയില്‍ നടക്കുന്ന ഒപെക്, ഒപെക് ഇതര രാഷ്ട്രങ്ങളുടെ സംയുക്ത യോഗത്തിന് ശേഷം എണ്ണ വിലയില്‍ ഉണര്‍വുണ്ടാകുമെന്ന് കരുതുന്നതായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി പറഞ്ഞു. എണ്ണ ഉല്‍പാദനം പിടിച്ചുനിര്‍ത്തുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കുന്നതിനാണ് യോഗം. ഈ വര്‍ഷം അവസാനത്തോടെ ഒമാനി ക്രൂഡിന്‍െറ വിലയില്‍ തിരിച്ചുവരവുണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ദോഹ യോഗത്തിന് മുമ്പേ ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച് ബന്ധപ്പെട്ട രാഷ്ട്രങ്ങള്‍ തീരുമാനത്തിലത്തെണം. ഈ തീരുമാനത്തിന് ഒൗദ്യോഗിക അംഗീകാരം നല്‍കുന്നത് മാത്രമാകണം യോഗമെന്നും അല്‍ റുംഹി പറഞ്ഞു. എണ്ണവില ഈ വര്‍ഷം അവസാനത്തോടെ ബാരലിന് 60 മുതല്‍ 70 ഡോളര്‍ വരെ എത്തുമെന്ന് പ്രതീക്ഷയുണ്ട്. വില ഉയരുമെന്നുതന്നെയാണ് സൂചനകള്‍ കാണിക്കുന്നത്. ഉല്‍പാദനത്തില്‍ കൈക്കൊണ്ട നിയന്ത്രണങ്ങള്‍ വിതരണത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, ആവശ്യം വര്‍ധിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. ദോഹയിലെ യോഗത്തില്‍ ക്ഷണം ലഭിക്കുന്ന പക്ഷം പങ്കെടുക്കും. ഒമാന്‍ ഉല്‍പാദനത്തില്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെ കുറവുവരുത്തുന്നത് വിപണിയെ ബാധിക്കില്ല. പ്രതിദിനം 10 മുതല്‍ 15 ലക്ഷം ബാരല്‍ വരെ ക്രൂഡോയില്‍ ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുമായി ഒമാനെ താരതമ്യപ്പെടുത്തരുതെന്നും അല്‍ റുംഹി പറഞ്ഞു. കഴിഞ്ഞവര്‍ഷം പ്രതിദിനം 9.80 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഒമാന്‍ ഉല്‍പാദിപ്പിച്ചത്. ഇത് ഈവര്‍ഷം 9.90 ലക്ഷം ബാരലായി ഉയരാനിടയുണ്ട്. പ്രകൃതിവാതകത്തിന്‍െറ ഉല്‍പാദനവും വര്‍ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.