മസ്കത്ത്: സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ സൂര്യന് അഭിമുഖമായി കടന്നുപോകുന്ന അപൂര്‍വ പ്രതിഭാസം ഇന്ന് ഒമാനില്‍ ദൃശ്യമാകും. സൂര്യന് മുന്നിലൂടെ ഒരു പൊട്ടുപോലെ ബുധന്‍ കടന്നുപോകുന്ന കാഴ്ച വൈകീട്ട് 3.15 മുതല്‍ ആറുമണി വരെയാണ് ദൃശ്യമാവുകയെന്ന് ഒമാന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. ഈ അപൂര്‍വ ആകാശക്കാഴ്ച വീക്ഷിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍റ് മോസ്കില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയതായി അസ്ട്രോണമിക്കല്‍ സൊസൈറ്റിയിലെ സാലെഹ് അലി അല്‍ ഷിദ്ഹാനി പറഞ്ഞു.
സൂര്യഗ്രഹണ സമയത്ത് ഉണ്ടാകുന്നതുപോലെ സൂര്യപ്രകാശത്തിന്‍െറ പ്രവാഹത്തില്‍ തടസ്സമോ പ്രകാശക്കുറവോ അനുഭവപ്പെടില്ല. എല്ലാം സാധാരണ ഗതിയിലായിരിക്കും. എന്നാല്‍, നഗ്നനേത്രം കൊണ്ട് ഈ പ്രതിഭാസം വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടാന്‍ കാരണമാക്കുമെന്ന് അല്‍ ഷിദ്ഹാനി പറഞ്ഞു. 2006 നവംബറിലാണ് ഒടുവില്‍ ഈ പ്രതിഭാസമുണ്ടായത്. അന്ന് നഗ്നനേത്രം കൊണ്ട് ആകാശ പ്രതിഭാസം ദര്‍ശിച്ചവര്‍ക്ക് കാഴ്ചക്ക് പ്രയാസമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ തവണ ഉച്ചക്ക് ചുരുങ്ങിയ സമയം മാത്രമായിരുന്നു ഒമാനില്‍ ബുധന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇത്തവണ മൂന്നു മണിക്കൂറിലധികം ഒമാനില്‍ പ്രതിഭാസം ദൃശ്യമാവും. സോളാര്‍ ടെലിസ്കോപ് വഴിയോ സോളാര്‍ ഫില്‍ട്ടര്‍ ഉപകരണങ്ങള്‍ വഴിയോ മാത്രമേ ഈ സമയത്ത് സൂര്യനെ നോക്കാന്‍ പാടുള്ളൂവെന്നും അല്‍ ഷിദ്ഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.